ലോകകപ്പില്‍ ആദ്യ വിക്കറ്റ് വീഴ്ത്തി കോഹ്ലി! ആവേശത്തില്‍ അനുഷ്‌ക, വീഡിയോ

ഏകദിന ലോകകപ്പില്‍ ആദ്യമായി വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയും അദ്ദേഹത്തിന്റെ വിക്കറ്റ് നേട്ട് ആവേശത്തോടെ ആഘോഷിക്കുന്ന ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തിളങ്ങുന്നത്. നെതര്‍ലെന്‍സിന് എതിരായ മത്സരത്തില്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെ പുറത്താക്കിയാണ് കോഹ്ലി തന്റെ ആദ്യ വിക്കറ്റ് നേടിയത്. തന്റെ രണ്ടാം ഓവറിലാണ് കോഹ്ലി വിക്കറ്റ് വീഴ്ത്തിയത്.

ALSO READ: കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനമാരംഭിക്കും

17 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന നെതര്‍ലെന്‍ഡ്‌സ് ക്യാപ്റ്റന്‍ ആദ്യ പന്ത് പ്രതിരോധിച്ചു. പക്ഷേ രണ്ടാം പന്തില്‍ പുറത്തായി. ലെഗ് സൈഡില്‍ വൈഡ് പോകുമായിരുന്ന പന്തില്‍ എഡ്വേഡ്‌സ് ബാറ്റ് വെച്ചു അത് രാഹുല്‍ കൃത്യമായ കൈക്കുള്ളിലാക്കി. വിക്കറ്റ് നേട്ടം കോഹ്ലി ആഘോഷിക്കുമ്പോള്‍ ഭാര്യ അനുഷ്‌കയ്ക്കും ആവേശം അടക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News