കൊഹ്ലി  മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ അമ്പരന്ന്‌ ആരാധകര്‍; വീഡിയോ വൈറല്‍

ഐപിഎല്ലില്‍ ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ വിരാട് കൊഹ്ലിയുടെ മികവുറ്റ  പ്രകടനമാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത്. ഫീല്‍ഡിങില്ലും താരം കാഴ്ചവച്ച ചില നിര്‍ണായക നീക്കങ്ങളും ശ്രദ്ധേയമായി. അത്തരത്തിലൊരു റണ്ണൗട്ടാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പഞ്ചാബിന്റെ താരം ശശാങ്ക് സിങിനെ അസാധ്യമായ രീതിയില്‍ നേരിട്ടെറിഞ്ഞ് കോഹ്ലി റണ്ണൗട്ടാക്കിയത് ആരാധകരെ വണ്ടറടിപ്പിച്ചു. 19 പന്തില്‍ 37 റണ്‍സുമായി താരം കരുത്തോടെ ബാറ്റ് വീശുന്നതിനിടെയാണ് അപ്രതീക്ഷിത റണ്ണൗട്ട്. ഈ സീസണിലെ ഏറ്റവും മികച്ച റണ്ണൗട്ടായും കോഹ്ലിയുടെ പ്രകടനം മാറി.

Also Read:  ഓഫറുകളുടെ വന്‍ വിസ്മയമൊരുക്കി ടാറ്റ; ഹാരിയറും സഫാരിയും ഒരു ലക്ഷം വരെ ഡിസ്‌കൗണ്ടില്‍

ശശാങ്കിന്റെ ഷോട്ട് അതിവേഗം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കോഹ്ലി വീഴാന്‍ പോകുന്നുണ്ട്. അതിനിടെ ഒറ്റ കൈകോണ്ട് താരം സ്റ്റംപിനു കണക്കാക്കി എറിയുന്നു. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ശശാങ്ക് റണ്ണൗട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News