ഇന്ത്യ പൊരുതുന്നു, കൊഹ്ലി-രാഹുല്‍ കൂട്ടുകെട്ട്; 100 കടന്ന് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ഫൈനലില്‍ 100 കടന്ന് ഇന്ത്യ. 81 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പതറിയപ്പോള്‍ ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്ലി- കെഎല്‍ രാഹുല്‍ കൂട്ടുകെട്ടിലാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് മടങ്ങിയത്. വിരാട് കോഹ്ലിയും കെഎല്‍ രാഹുലുമാണ് ക്രീസില്‍.

Also Read: ഓസ്ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് മുന്‍പ് വീണ്ടും മടങ്ങി. ഇത്തവണയും മിന്നല്‍ തുടക്കം നല്‍കിയാണ് നായകന്‍ മടങ്ങിയത്. തൊട്ടു പിന്നാലെ എത്തിയ ശ്രേയസ് അയ്യരും പുറത്തായി.

31 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം രോഹിത് 47 റണ്‍സെടുത്തു. ഗ്ലെന്‍ മാക്സ്വെല്ലിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് ട്രാവിസ് ഹെഡ്ഡാണ് രോഹിതിനെ അവിശ്വസനീയമാം വിധം മടക്കിയത്.

Also Read: ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടം; ശുഭ്മാന്‍ഗില്‍ പുറത്ത്

തൊട്ടുപിന്നാലെ പന്തെറിയാനെത്തിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ശ്രേയസിനെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചത്. താരം മൂന്ന് പന്തില്‍ നാല് റണ്‍സുമായി മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലസിനു പിടിനല്‍കിയാണ് ശ്രേയസിന്റെ മടക്കം.

നേരത്തെ സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ ഗില്‍ പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഏഴ് പന്തില്‍ നാല് റണ്‍സുമായി ഗില്‍ മടങ്ങി. ടോസ് നേടി ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News