ഐസിസി റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി കോഹ്‌ലി; ഓൾ റൗണ്ടർമാരിൽ അശ്വിനും ജഡേജയും

വിരാട്‌ കോഹ്‌ലിക്ക്‌ ഐസിസി ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ബാറ്റർമാരുടെ റാങ്കിങ്‌ പട്ടികയിൽ മുന്നേറ്റം. ഇന്ത്യൻ ക്രിക്കെറ്റ് ടീമിന്റെ മുൻ ക്യാപ്‌റ്റൻ പുതിയ പട്ടികയിൽ ഒമ്പതാംസ്ഥാനത്താണ്‌ ഉള്ളത്. കോഹ്‌ലി ആദ്യ പത്തിൽനിന്ന്‌ പുറത്തായത്‌ 2022ലാണ്‌. റാങ്കിങ്‌ പട്ടികയിൽ ആദ്യ മൂന്ന്‌ സ്ഥാനങ്ങളിൽ ന്യൂസിലൻഡിന്റെ കെയ്‌ൻ വില്യംസൺ, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്‌, ഓസ്‌ട്രേലിയയുടെ സ്‌റ്റീവൻ സ്‌മിത്ത്‌ എന്നിവരാണ്‌.

ക്യാപ്‌റ്റൻ രോഹിത്‌ ശർമ 14-ാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ആർ അശ്വിനാണ്‌ ബൗളർമാരിൽ ഒന്നാമൻ. തൊട്ടുപിറകിൽ നാലാമതായി രവീന്ദ്ര ജഡേജയും അഞ്ചാമതായി ജസ്‌പ്രീത്‌ ബുമ്രയുമുണ്ട്. ഓൾ റൗണ്ടർമാരിൽ ജഡേജ ഒന്നാമതും അശ്വിൻ രണ്ടാമതുമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News