‘ക്രിസ്ത്യാനോ റൊണാള്‍ഡോ ആണെന്നാണ് കോഹ്ലിയുടെ വിചാരം, പക്ഷേ അദ്ദേഹം അങ്ങനല്ല’- യുവരാജ് സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് നടത്തിയ തമാശ നിറഞ്ഞൊരു പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചിരി പടര്‍ത്തിയിരിക്കുന്നത്. വിരാടിന്റെ ഫുട്‌ബോള്‍ കളിക്കാനുള്ള കഴിവിനെ സംബന്ധിച്ചാണ് യുവിയുടെ കമന്റ്. കോഹ്ലി വിചാരിച്ചിരിക്കുന്നത് താന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ആണെന്നാണ് എന്നാല്‍ അദ്ദേഹം അതല്ല എന്നതായിരുന്നു ആ പരാമര്‍ശം. സമീപ കാലത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് യുവി ഇക്കാര്യം പറഞ്ഞത്.

ALSO READ: ‘യജമാനന്റെ കുഴിമാടത്തിൽ കാത്തിരിക്കുന്ന നായ’, സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ശ്വാന വർഗത്തിന്റെ കഥ

ഇരുവരും ഇന്ത്യയ്ക്കു വേണ്ടി നിരവധി മത്സരങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. പ്രമുഖരായ ക്രിക്കറ്റ് കളിക്കാരാണെങ്കിലും ഇരുവര്‍ക്കും ഫുട്‌ബോള്‍ കളിക്കാനും ആവേശമാണ്. എന്നാല്‍ താനാണ് ഫുട്‌ബോളില്‍ ക്ലോഹ്ലിയെക്കാള്‍ മെച്ചമെന്നാണ് യുവി കണക്കാക്കുന്നത്. ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ക്ലോഹിലുമായും നെഹ്‌റയുമായും സെവാഗുമായും തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് ടിആര്‍എസ് പോഡ്കാസ്റ്റില്‍ യുവി പറഞ്ഞു. അതേസമയം ക്രിക്കറ്റില്‍ കോഹ്ലി ക്രിസ്ത്യാനോ റൊണാള്‍ഡോ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം കോഹ്ലിയുമായുള്ള ബന്ധത്തെ കുറിച്ചും യുവി സംസാരിച്ചു.

ALSO READ:‘എല്ലാവർക്കും വശം ഒതുങ്ങിക്കൊടുത്തു, ഞാൻ ആരെയും തടഞ്ഞു നിർത്തിയില്ല’; കലാഭവൻ ഹനീഫിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു

കോഹ്ലിയുടെ കരിയറിന്റെ തുടക്കത്തില്‍ കോഹ്ലിക്ക് എല്ലാ പിന്തുണയുമായി യുവരാജ് ഒപ്പം ഉണ്ടായിരുന്നു. ജന്മദിനങ്ങളില്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ ആശംസകളുമായി എത്താറുമുണ്ട്. എന്നാല്‍ ക്ലോഹി തിരക്കിലായതിനാല്‍ അദ്ദേഹത്തെ ശല്യം ചെയ്യാറില്ലെന്നും യുവി പറഞ്ഞു.

ALSO READ: ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

‘കോഹ്ലിയെ ചീക്കു എന്നാണ് വിളിക്കുന്നത്. ഇന്ന് ചീക്കു വിരാട് ക്ലോഹ്ലിയാണ് അതാണ് വലിയ വ്യത്യാസം.’- മുന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration