കോഹ്ലിക്കെതിരെ ബുംറ; നെറ്റ്‌സിലെ വീഡിയോ വൈറല്‍

kohli-bumrah-nets-session

വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനോ ജസ്പ്രീത് ബുംറയുടെ ബോളിങ്ങിനോ സാക്ഷ്യം വഹിക്കുന്നത് ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിക്കും. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് കോഹ്ലി. ഫാസ്റ്റ് ബോളിങില്‍ ബുംറയുടെ കാര്യം അങ്ങനെ തന്നെ. ഒരു ബോളറും പന്തെറിയാന്‍ ആഗ്രഹിക്കാത്ത ബാറ്ററാണ് കോലി. മറുവശത്ത്, ബുംറയും സമാനമായ നിലയിലാണ്. എന്നാൽ, ഇരുവരും പരസ്പരം ഏറ്റുമുട്ടിയാൽ എങ്ങനെയുണ്ടാകും.

കോഹ്ലിയും ബുംറയും തമ്മിലുള്ള പോരാട്ടം അപൂര്‍വമായി മാത്രമേ കാണാനാകൂ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അത്തരം ഒരു വേദിയാണ്. ഇപ്പോഴിതാ അത്തരമൊരു പോരാട്ടത്തിന് വേദിയായിരിക്കുകയാണ് ഓസ്ട്രേലിയ. ബുംറ കോഹ്ലിക്ക് പന്തെറിയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബോര്‍ഡര്‍ ഗവാസകര്‍ ട്രോഫിയുടെ രണ്ടാം ടെസ്റ്റ് അഡലെയ്ഡിൽ നടക്കാനിരിക്കെയാണ് ഈ വീഡിയോ വൈറലായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റണ്‍സിൻ്റെ വൻ വിജയം നേടിയിരുന്നു.

Read Also: പിങ്ക് പന്തുമായി വീണ്ടും ഓസ്ട്രേലിയ എത്തുന്നു; തീർക്കാനുണ്ട് പഴയൊരു കണക്ക്

ഇന്ത്യ സൂപ്പര്‍ താരങ്ങളുടെ ടീമാണെന്നും ബുംറയെയും കോഹ്ലിയെയും പോലുള്ള ‘അസാധാരണ’ കളിക്കാരെ നേരിടുന്നതില്‍ ഓസ്ട്രേലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ഒസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ബുധനാഴ്ച പറഞ്ഞു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News