‘വിരാട വിവാദം’ ഒ‍ഴിയാതെ മെൽബൺ; ഔട്ടായി മടങ്ങിയപ്പോൾ കൂവി വിളിച്ചു, ക്ഷുഭിതനായി തിരികെയെത്തി കോഹ്ലി

Virat Kohli Melbourne test

അരങ്ങേറ്റക്കാരനായ ഓസ്ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവ പിന്നാലെ മെൽബണിൽ വീണ്ടും വിരാട് കൊഹ്‌ലിയെ ചുറ്റിപറ്റി വിവാദം. കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനം മുതൽ തന്നെ ഓസീസ് കാണികളുമായി വാക്കുകള്‍കൊണ്ടും ആംഗ്യങ്ങള്‍ കൊണ്ടും ഏറ്റുമുട്ടുന്നത് കോഹ്ലിക്ക് പുത്തരിയല്ല. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് കാണികളും കോഹ്ലിയും കൊമ്പുകോർത്തത്.

ജയ്‌സ്വാളിന്റെ റണ്ണൗട്ടിന് കാരണക്കാരനായതിനു പിന്നാലെ കോലിയെ സ്‌കോട്ട് ബോളണ്ട് കൂടാരം കയറ്റി. ജയ്‌സ്വാളുമൊത്ത് മികച്ച കൂട്ടുകെട്ടിൽ സ്കോർ ബോർഡ് ചലിപ്പിച്ച കോഹ്ലി 86 പന്തില്‍ നിന്ന് നാല് ഫോറടക്കം 36 റണ്‍സെടുത്താണ് പുറത്തായത്.

ALSO READ; സ്മിത്തിനെ നിസഹായനാക്കിയ പന്ത്; ബെയിൽസ് വീഴുന്നത് കാഴ്ചക്കാരനായി നോക്കിനിൽക്കേണ്ടി വന്നു- വീഡിയോ

തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ കോഹ്ലിയെ ടണലില്‍വെച്ച് ഒരു വിഭാഗം ഓസീസ് ആരാധകർ കൂവിവിളിക്കുകയും അദ്ദേഹത്തന് നേരെ ആക്രോശിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ കോഹ്ലി ടണലില്‍ കേറിയ ശേഷം തിരികെയെത്തി തന്നെ പരിഹസിച്ചവര്‍ക്കു നേര്‍ക്ക് തുറിച്ചുനോക്കുകയായിരുന്നു. എന്നാൽ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍വന്ന് കോലിയെ ശാന്തനാക്കി തിരികെ ടണലിലേക്ക് മടക്കി കൊണ്ട് പോവുകയായിരുന്നു.

സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തിൽ കോഹ്ലി ഓസീസ് കാണികളുടെ നോട്ടപ്പുള്ളിയായിരുന്നു. ഈ സംഭവത്തില്‍ കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചിരുന്നു. ഒന്നാം ദിനം 10-ാം ഓവറില്‍ ക്രീസ് മാറുന്നതിനിടെയാണ് കോഹ്ലി കോണ്‍സ്റ്റാസിന്റെ ചുമലില്‍ വന്നിടിച്ചത്. വാക്കേറ്റമായതോടെ ഉസ്മാന്‍ ഖ്വാജയും അമ്പയർമാരുമെത്തി രംഗം ശാന്തമാക്കി. ഇതിന്‍റെ വീഡിയോ വൈറലായതോടെ കോഹ്ലിക്കെതിരേ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News