പാകിസ്ഥാനെതിരെ കോഹ്ലിക്ക് പറ്റിയത് വൻ അബദ്ധം; ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

പാകിസ്ഥാനെതിരെ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിക്ക് പറ്റിയ ഒരബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കളിക്കിടെ തുടക്കത്തിലെ കോഹ്ലി ധരിച്ചെത്തിയത് ഇന്ത്യയുടെ ലോകകപ്പ് ജേഴ്സിയായിരുന്നില്ല എന്നതായിരുന്നു കോഹ്ലിക്ക് പറ്റിയ അബദ്ധം.

ALSO READ: ‘മുഖ്യമന്ത്രി നൽകിയത് വലിയ പിന്തുണ, വിഴിഞ്ഞത്തിനെ എതിർത്തവരോടും നന്ദി പറയുന്നു’; മന്ത്രി അഹമ്മദ് ദേവർകോവിൽ

അഡിഡാസിന്റെ ജേഴ്സിയാണ് ഇന്ത്യ ലോകകപ്പിനായി ഉപയോഗിക്കുന്നത്. ബ്രാൻഡിന്റെ പ്രശ്സമായ ത്രീ സ്ട്രൈപ്സ്, ത്രിവര്‍ണത്തിലാണെന്നതാണ് നമ്മുടെ ലോകകപ്പ് ജേഴ്സിയുടെ ഏറ്റവും വലിയ സവിശേഷത. എന്നാൽ പാകിസ്ഥാനെതിരെ തുടക്കം മുതൽക്കേ കോഹ്‌ലിയുടെ ജേഴ്സിയിലെ സ്ട്രൈപ്സ് വെള്ളനിറത്തിലായിരുന്നു. ഇതോടെ കോഹ്ലിക്ക് ജേഴ്സി മാറിപ്പോയെന്ന് മനസ്സിലായി.

ALSO READ: ‘നായകൻറെ മടിയിലിരുന്ന് ഐസ്ക്രീം നുണയണം’, ഞാനും ശോഭനയും അത് തൊടില്ലെന്ന് പറഞ്ഞു: സുഹാസിനി

കളിയുടെ ഏഴാം ഓവറിനിടയിലാണ് ജേഴ്സി മാറിപ്പോയ കാര്യം താരം തിരിച്ചറിഞ്ഞത്. പിന്നാലെ ഉടൻതന്നെ കോഹ്ലി ഡ്രസിങ് റൂമിലേയ്ക്ക് മടങ്ങുകയും എട്ടാം ഓവറിന് മുമ്പ് പുതിയ ജേഴ്‌സി ഇട്ട് മടങ്ങിയെത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News