ആ വിക്കറ്റ്… കോഹ്ലിയുടെ കിടിലന്‍ ഡിസിഷന്‍; വീഡിയോ വൈറല്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു നിര്‍ണായകമായ മത്സരത്തില്‍ വിജയം നേടി ആവേശത്തിലാണ് കോഹ്ലി ആരാധകര്‍. കളി തോറ്റാലും പ്ലേ ഓഫില്‍ കയറാനുള്ള ചെന്നൈയുടെ അവസരമാണ് കോഹ്ലിയുടെ ഒരൊറ്റ ഉപദേശത്തില്‍ ഇല്ലാതായത്. പതിമൂന്നു പന്തുകള്‍ നേരിട്ട മഹേന്ദ്രസിംഗ് ധോണിയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ചെന്നൈ ആരാധകര്‍ കളികണ്ടുകൊണ്ടിരുന്നത്. ബെംഗളുരു ബോളര്‍ യഷ് ദയാലിന്റെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി താരം വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ്.

ALSO READ: രാജവെമ്പാല വിഴുങ്ങിയത് മൂന്ന് കൂറ്റന്‍ പാമ്പുകളെ; അമ്പരന്ന് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ

110 മീറ്റര്‍ ദൂരമുള്ള വമ്പന്‍ സിക്‌സര്‍ കണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചെന്നൈ ആരാധകര്‍ ആവേശത്തിലിരിക്കുന്നു. അതേസമയം കോഹ്ലി ദയാലിന് അടുത്തെത്തി പറഞ്ഞു. യോര്‍ക്കര്‍ വേണ്ട സ്ലോ ബോള്‍ മതി. ആ ഒരൊറ്റ ഡയലോഗില്‍ ചെന്നൈയുടെ പ്ലേ ഒഫ് സ്വപ്‌നം പൊലിഞ്ഞു. അടുത്ത പന്തില്‍ ദയാല്‍ സ്ലോ ബോളിനു ശ്രമിച്ചു. ഇതോടെ പുള്‍ ഷോട്ട് അടിച്ച ധോണിക്കു നിയന്ത്രണം നഷ്ടമായി. പന്ത് ഉയര്‍ന്ന് പൊങ്ങി സ്വപ്‌നില്‍ സിംഗിന്റെ കരങ്ങളിലെത്തി. ധോണി ഔട്ട്.

ALSO READ: രാജ്യത്തെ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധന; റിപ്പോര്‍ട്ട്

പിന്നീടുള്ള നാലു പന്തുകളില്‍ ഒരു റണ്‍ മാത്രമാണു ദയാല്‍ വഴങ്ങിയത്. അവസാന രണ്ടു പന്തുകള്‍ ചെന്നൈ ബാറ്റര്‍ രവീന്ദ്ര ജഡേജയ്ക്കു തൊടാന്‍ പോലും സാധിച്ചില്ല.

ALSO READ: തൃശൂരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News