കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ ആർജി കാർ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് സിബിഐയുടെ അഴിമതി വിരുദ്ധ ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Also read:‘തന്നെ ലൈംഗികമായി പീഡിപ്പിച്ചു’; സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രേവതി സമ്പത്ത്
സിബിഐ ഡോ. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക അഴിമതിക്കേസിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവനുസരിച്ച് ഇന്ന് രാവിലെ നിസാം പാലസിലെ സിബിഐ ഓഫീസിലെത്തി സന്ദീപ് ഘോഷ് എല്ലാ രേഖകളും എസ്‌ഐടി കൈമാറിയതായി സിബിഐയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. രേഖകള്‍ ലഭിച്ചതിന് പിന്നാലെയാണ് സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് ദിവസമാണ് സന്ദീപിനെ സിബിഐ ചോദ്യംചെയ്തത്.
Also read:സിഎംഡിആര്‍എഫ്: സമ്മതപത്രം നല്‍കാത്തവരില്‍ നിന്ന് ശമ്പളം പിടിക്കില്ല
അതേസമയം, കേസില്‍ പ്രതിയായ സഞ്ജയ് റോയി,സന്ദീപ് ഘോഷ്, ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഡോക്ടര്‍മാരും ഒരു സിവില്‍ വോളന്‍ന്റിയറും ഉള്‍പ്പെടെ ആറുപേരുടെ പോളിഗ്രാഫ് പരിശോധനയും ഇന്ന് നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here