കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി സിബിഐ

കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതി സഞ്ജയ് റോയ് കുറ്റം സമ്മതിച്ചതായി സിബിഐ. കഴിഞ്ഞ ദിവസം നടന്ന നുണപരിശോധനയിലാണ് പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ഡോക്ടറെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി. ഇയാളുടെ ഫോണില്‍ നിന്ന് അശ്ലീല വീഡിയോകളടക്കം കണ്ടെത്തിയിട്ടുണ്ട്.. അതേസമയം സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാറുടെ പ്രതിഷേധം തുടരുകയാണ്.

ALSO READ:ലാ ലിഗ; റയൽ വല്ലാഡോളിഡിനെ മുട്ടുകുത്തിച്ച് റയൽ മാഡ്രിഡ്

ഡോക്ടറുടെ കൊലപാതകത്തില്‍ മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണപരിശോധനയിലാണ് നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. കുറ്റകൃത്യം നടന്ന ദിവസത്തെ ഒരോ നീക്കങ്ങളും പ്രതി നുണപരിശോധനയില്‍ വിശദീകരിച്ചു. ആഗസറ്റ് 8ന് ഇയാള്‍ സുഹൃത്തിനൊപ്പമാണ് ആശുപത്രിയില്‍ എത്തിയത്. സുഹൃത്തിന്റെ സഹോദരനെ കാണാനെത്തിയശേഷം ഇരുവരും മദ്യപിക്കുകയും കൊല്‍ക്കത്തയിലെ സോനാഗച്ചി അടക്കമുള്ള റെഡ് ലൈറ്റ് ഏരിയകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു യുവതിയോടും ലൈംഗികാതിക്രമം നടത്തിയതായും പ്രതി വെളിപ്പെടുത്തി.. തിരിച്ചെത്തിയ ഇയാള്‍ തന്റെ കാമുകിയെ വിളിച്ച് നഗ്നചിത്രം ആവശ്യപ്പെട്ടു. അതിനുശേഷം പുലര്‍ച്ചയോടെ ഇയാള്‍ ആര്‍ ജി കര്‍ ആശുപത്രിക്കുള്ളില്‍ പ്രവേശിക്കുച്ചു. സെമിനാര്‍ ഹാളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഡോക്ടറെ ബലാത്സംഗത്തിനിരയാക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

ALSO READ:വയനാടിന് കൈത്താങ്ങായി കെ എസ് കെ ടി യു; 65 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്

ഇയാളുടെ ഫോണില്‍ നിന്ന് നിരവധി അശ്ലീല വീഡിയോകളും സിബിഐ കണ്ടെടുത്തു. പ്രതിയും സുഹൃത്തും സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും കാള്‍ ലിസ്റ്റും അന്വേഷണസംഘം പരിശോധിച്ചു. അതേസമയം മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണവും സിബിഐ തള്ളി. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് സിബിഐയുടെ നിരീക്ഷണം. സംഭവത്തില്‍ മമത സര്‍ക്കാരിന് പങ്കുണ്ടെന്നും കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്പ്പെട്ട് ആര്‍ ജി കര്‍ ആശുപത്രിക്ക് മുന്നിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധവും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News