കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആശുപത്രി അധികൃതര്‍

ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗക്കൊലക്കിരയായ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആശുപത്രി അധികൃതര്‍. സ്ഥാപനത്തില്‍ ഭീഷണിസംസ്‌കാരം അനുവദിച്ചെന്നും ജനാധിപത്യ അന്തരീക്ഷം അപകടത്തിലാക്കിയെന്നും ആരോപിച്ച് ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചു. സെപ്റ്റംബര്‍ 11ന് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാനാണ് നിർദേശം.

കൊല്‍ക്കത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആശുപത്രി അധികൃതര്‍ രംഗത്ത് വന്നത്. സ്ഥാപനത്തില്‍ ഭീഷണിസംസ്‌കാരം അനുവദിച്ചതിനും ജനാധിപത്യ അന്തരീക്ഷം അപകടത്തിലാക്കിയതും ആരോപിച്ച് 51 ഡോക്ടര്‍മാര്‍ക്കാണ് ആശുപത്രി അധികൃതര്‍ നോട്ടീസ് അയച്ചത്. സെപ്റ്റംബര്‍ 11ന് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. സമിതിക്ക് മുന്നില്‍ നിരപരാധിത്വം ഡോക്ടര്‍മാര്‍ തെളിയിക്കേണ്ടതുണ്ടെന്നും നോട്ടീസില്‍ പറയുന്നു.

Also read:എംപി ഫണ്ടിൽ നിന്ന് വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം അനുവദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

ഹാജരായില്ലെങ്കില്‍ ഡോക്ടര്‍മാരെ ക്യാമ്പസിനുള്ളില്‍ വിലക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കോളജിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ട്. സീനിയര്‍ ഡോക്ടര്‍മാര്‍, ഹൗസ് സ്റ്റാഫ്, ഇന്റേണ്‍സ്, പ്രൊഫസര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ്. അതേ സമയം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ്. ഇന്നലെ സുപ്രീംകോടതി ഡോക്ടർമാരോട് സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

Also read:കൊല്ലപ്പെട്ടത് സുഭദ്ര തന്നെ; മൃതദേഹം തിരിച്ചറിഞ്ഞ് മക്കൾ

അതിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സെപ്റ്റംബര്‍ 23 വരെ സിബിഐ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സന്ദീപിന്റെ സുരക്ഷ ഉദ്യോഗസ്ഥനായ അഫ്‌സര്‍ അലി, സഹായികളെന്ന് കരുതപ്പെടുന്ന ബിപ്ലബ് സിന്‍ഹ, സുമന്‍ ഹസ്റ എന്നിവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും കോടതിയില്‍ സിബിഐ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മമതക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News