കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ബംഗാളിൽ പ്രതിഷേധം ശക്തം

കൊൽക്കത്തയിലെ പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ ബംഗാളിൽ പ്രതിഷേധം തുടരുന്നു. എന്നാൽ പ്രതിഷേധത്തിന്റെ മറവിൽ രാഷ്ട്രീയ പോര് നടത്തുന്ന ബിജെപി, തൃണമൂൽ പ്രവർത്തകർ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കുകയാണെന്ന് വിമർശനം ശക്തമാകുകയാണ്.

Also read:‘പൃഥ്വിരാജ് അവന്റെ ജോലി ചെയ്ത് ജീവിച്ചോളും’ ; പൃഥ്വിരാജ് പ്രസിഡന്റ് ആകണമെന്ന് പറഞ്ഞവരോട് മല്ലിക സുകുമാരൻ

ബലാത്സംഗത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമാണം കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. അതേസമയം ഡോക്ടറുടെ കൊലപാതകത്തിൽ കൃത്രിമത്വം കാണിച്ചെന്ന സിബിഐയുടെ ആരോപണത്തെ കൊൽക്കത്ത പൊലീസ് നിഷേധിച്ചു. കുറ്റകൃത്യം നടന്ന ദിവസത്തെ ദൃശ്യത്തിൽ പൊലീസിന്റെ അന്വേഷണസംഘത്തെ കൂടാതെ അജ്ഞാതരായ നിരവധിപേരെ കണ്ടതായും അവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവരാണെന്നുമുള്ള വാദം സിബിഐ ഉയർത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News