കൊല്‍ക്കത്ത സംഭവം; മുന്‍ പ്രിന്‍സിപ്പലിനെയും നാല് ഡോക്ടര്‍മാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും

കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.. സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും നാല് ഡോക്ടര്‍മാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കി.

ALSO READ: കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

അതേസമയം കേസ് പരിഗണിച്ച സുപ്രീം കോടതി കൊലപാതകത്തില്‍ എഫ്ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കൊലപാതകം നടന്നിട്ടും പരാതി നല്‍കാത്ത പ്രിന്‍സിപ്പല്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു.ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ച് ഡ്യൂട്ടിയില്‍ പ്രവേശിക്കണമെന്നും ഉത്തരവിട്ടതിനു പിന്നാലെ ദില്ലി എയിംസ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ 11 ദിവസത്തെ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം കൊല്‍ക്കത്തയിലെ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News