കൊൽക്കത്തയ്ക്ക് വമ്പൻ വിജയം

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തോൽപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 81 റൺസിനാണ് കൊൽക്കത്ത ബാംഗ്ലൂരിനെ തകർത്തത്. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. ബാറ്റിംഗിൽ തകര്‍ന്നടിഞ്ഞ കൊൽക്കത്തയെ വമ്പൻ സ്കോറിൽ എത്തിച്ചത് ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂറിൻ്റെ പ്രകടനമാണ്. അവസാന ഓവറുകളില്‍ വമ്പനടികൾ തീർത്ത റിങ്കു സിംഗും കൊല്‍ക്കത്ത ഇന്നിംഗ്സിൽ നിർണ്ണായകമായി. ഏഴാമനായി ക്രീസിലെത്തിയ ശാര്‍ദൂല്‍ 89 റണ്‍സിന് അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു.

44 പന്തില്‍ 57 റൺസെടുത്ത്അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസും സ്കോർ 200 കടത്തുന്നതിൽ നിർണ്ണായകമായി. റഹ്‌മാനുള്ള ഗുര്‍ബാസും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട കൊല്‍ക്കത്തയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ബാറ്റിംഗ് തകർച്ചയിൽ നിന്നും 29 പന്തിൽ 68 റൺസുമായി ശാർദൂലും 33 പന്തില്‍ 46 റണ്‍സെടുത്ത റിങ്കുവുമാണ് കരകയറ്റിയത്.

ബാംഗ്ലൂരിനായി ഡേവിഡ് വില്ലി നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ കരണ്‍ ശര്‍മയും രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, മിച്ചല്‍ ബ്രേസ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

205 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 17.4 ഓവറിൽ 123 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 3.4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് ബാംഗ്ലൂർ വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തിയാണ് കൊൽക്കത്ത ബോളിംഗ് നിരയിൽ തിളങ്ങിയത്. സുയാഷ് ശർമ്മ മൂന്നും സുനിൽ നരേയ്ൻ രണ്ട് വിക്കറ്റും വീഴ്ത്തി. 23റൺസ് നേടിയ ഫാഫ് ഡ്യൂപ്ലസിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. വിരാട് കോഹ്‌ലിയുടെ 21 റൺസും ഡേവിഡ് വില്ലി പുറത്താവാതെ നേടിയ 20 റൺസുമാണ് ബാംഗ്ലൂർ ഇന്നിംഗ്സ് നൂറ് കടത്തി തോൽവിയുടെ ആഘാതം കുറച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News