കോഴിക്കോട് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

KOZHIKODE LABOUR

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വീണ്ടും കഞ്ചാവ് പിടിച്ചു.രണ്ട് കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി.കൊൽക്കത്ത ശാരദാബാദ് സ്വദേശി നജീംമുള്ള (26) ആണ് ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടിയിലായത്.

കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയുടെ മുറിയിൽ നിന്നും 7 കിലോ കഞ്ചാവ് ഫറോക്ക് പോലീസ് പിടികൂടിയിരുന്നു.കുറ്റിക്കാട്ടൂർ മേഖലയിൽ വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ഡാൻസാഫിന്റെ നേതൃത്വത്തിൽ ഈ ഭാഗത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്നലെ രാത്രിയോടെകഞ്ചാവുമായി പോവുകയായിരുന്ന നജീംമുള്ളയെ ഡാൻസാഫ് വലയിലാക്കിയത്.

ALSO READ; വയനാടിനോടുള്ള കേന്ദ്ര അവഗണന; ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി

ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ വലിയപാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. കൂടാതെ കഞ്ചാവ് വിൽപ്പന നടത്തുന്നതിന് ആവശ്യമായ പാക്കറ്റുകളും റൂമിൽ നിന്ന് പിടിച്ചെടുത്തു.

500 രൂപ മുതൽവില വരുന്ന പാക്കറ്റുകൾ ആക്കിയാണ് കഞ്ചാവ് വില്പന.പ്രധാനമായും അതിഥി തൊഴിലാളികളെയുംവിദ്യാർത്ഥികൾക്കിട ഇയാളുടെ കഞ്ചാവ് വില്പന. നിർമ്മാണ മേഖലയിലെ തൊഴിലാളി എന്ന നിലയിലാണ് കുറ്റിക്കാട്ടൂരിൽറൂമെടുത്ത് താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News