താൻ നിരപരാധിയാണെന്നും കേസിനെക്കുറിച്ചറിയില്ലെന്നും
ആവർത്തിച്ച് കൊൽക്കത്തയിൽ യുവ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്. കേസിൽ കോടതിയ്ക്ക് മുൻപാകെ ആദ്യമായി ഹാജരാക്കിയപ്പോഴായിരുന്നു പ്രതിയുടെ വിചിത്ര വാദം.
ALSO READ; കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ
കോൽക്കത്ത പൊലീസിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന റോയിക്കെതിരെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കുറ്റം ചുമത്തി ഒരു ദിവസത്തിന് ശേഷമാണ് ഇത്. കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 10ന് അറസ്റ്റിലായതിന് ശേഷം 33കാരനായ പ്രതി
പൊലീസിന് മുൻപാകെ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ഇയാൾ മൊഴി മാറ്റുകയായിരുന്നു.
റോയ് ഒറ്റയ്ക്കാണ് കുറ്റം ചെയ്തതെന്നും കൂട്ടബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ റോയിക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാൻ 11 തെളിവുകളാണ് സിബിഐ ഉന്നയിച്ചത്.കൊൽക്കത്തയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, നിരവധി വസ്തുതകൾ, സാഹചര്യങ്ങൾ, വാക്കാലുള്ള, ഡോക്യുമെൻ്ററി തെളിവുകൾ, ഫോറൻസിക്/ശാസ്ത്രീയ റിപ്പോർട്ടുകൾ എന്നിവ മെഡിക്കൽ സ്ഥാപനത്തിലെ സെമിനാർ ഹാളിൽ റോയ് നടത്തിയ കുറ്റകൃത്യം തെളിയിക്കുന്നതായി സിബിഐ അവകാശപ്പെട്ടു.
ALSO READ; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം
ഓഗസ്റ്റ് 8, 9 തീയതികളിൽ രാത്രിയിൽ ആശുപത്രിയിൽ റോയിയുടെ സാന്നിധ്യം സിഡിആർ (കോൾ ഡീറ്റെയിൽസ് റെക്കോർഡ്) പ്രകാരം മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച് തെളിഞ്ഞതായി സിബിഐ പറഞ്ഞു. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ) നടത്തിയ ഫോറൻസിക് പരിശോധനയിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത മുടി പ്രതിയായ സഞ്ജയ് റോയിയുടെതാണെന്നും സ്ഥിരീകരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here