കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ രംഗത്ത്. കേസ് ഒതുക്കി തീർക്കാൻ പൊലീസ് കൈക്കൂലി വാങ്ങിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
ALSO READ: പീഡന ആരോപണം: നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി
ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പണം വാഗ്ദാനം ചെയ്തുവെന്നും ഇവർ മൃതദേഹം ആദ്യം കാണിക്കാൻ തയ്യാറായില്ല എന്നും പെൺകുട്ടിയുടെ പിതാവ് അപറഞ്ഞു. ഡോക്ടർമാരുടെ പ്രതിഷേധത്തിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.
ALSO READ: ‘ആരോപിക്കുന്നത് മറുപടി അർഹിക്കാത്ത കാര്യങ്ങൾ’: ആഷിക് അബുവിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് സിബി മലയിൽ
കേസില്‍ പൊലീസ് കമ്മീഷണറിനടക്കം പങ്കുണ്ടെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പിതാവിന്റെയും വെളിപ്പെടുത്തല്‍. പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയായിരുന്നു കേസ് സിബിഐക്ക് വിട്ടത്. മാത്രമല്ല കൊലപാതകത്തിന് പിന്നില്‍ ഒരാള്‍ക്ക് മാത്രമാണ് പങ്കുള്ളതെന്ന നിലപാടിലാണ് സിബിഐയും. അതേസമയം മമത പാസ്സാക്കിയ പുതിയ ബില്ലിലും വിമര്‍ശങ്ങള്‍ ഉയരുന്നുണ്ട്. പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ബില്‍ പാസ്സാക്കിയതെന്നും കൊലപാതകത്തെ രാഷ്ടട്രീയ വത്കരിക്കരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുനന്നതെന്നും ആക്ഷേപം ശക്തമാകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here