മമതയ്‌ക്കെതിരെ വിമർശനം ഉയർത്തി യുവ ഡോക്ടറുടെ മാതാപിതാക്കൾ ; മുഖ്യമന്ത്രി സ്വീകരിച്ച നടപടികളിൽ അതൃപ്തി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി, കൊൽക്കൊത്ത ആർ ജി കാർ ആശുപത്രിയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടറുടെ പിതാവ്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നടപടികളിൽ തങ്ങൾ തൃപ്തരല്ലെന്നും സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. കൂടാതെ മകൾക്ക് നീതി ലഭിക്കുന്നതിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെയും, തൃണമൂൽ കോൺഗ്രസ്സ് സർക്കാരിന്റെയും നടപടികളിൽ അതൃപ്തിയും നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ALSO READ : കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞുണ്ടായ അപകടം: കാണാതായവരിൽ കണ്ണൂർ സ്വദേശിയും

“ഈ വർഷം ഞങ്ങൾ ആരും ദുർഗാപൂജ ആഘോഷിക്കില്ല. ബംഗാളിലെയും ഒപ്പം ഇന്ത്യ രാജ്യത്തെയും ജനങ്ങൾ തൻ്റെ മകളെ അവരുടെ മകളായിട്ടാണ് കാണുന്നത്. ഞങ്ങൾക്ക് ആർക്കും ദുർഗാപൂജ സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല” – പിതാവ് പറഞ്ഞു. പെൺകുട്ടിയുടെ മാതാവും കടുത്ത ഭാഷയിൽ തന്നെയാണ് മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചത്. നഷ്ടപരിഹാരം വാഗ്ദാനം നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു മാതാവ് വിമർശനം ഉയർത്തിയത്. നഷ്ടപരിഹാരം സംബന്ധിച്ച് മമതാ ബാനർജി കള്ളം പറയുകയാണെന്നും, നഷ്ടപരിഹാരം ലഭിക്കുമെന്നും മകളുടെ ഓർമ്മയ്ക്കായി എന്തെങ്കിലും നിർമിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്ന് മാതാവ് പറഞ്ഞു. എന്നാൽ അതെന്റെ മോൾക്ക് നീതി കിട്ടുമ്പോൾ സ്റ്റേഷനിൽ വന്ന് വാങ്ങിച്ചോളാം എന്നായിരുന്നു താൻ മറുപടി നല്കിയതെന്നതും പെൺകുട്ടിയുടെ മാതാവ് പറഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News