ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി 7:30 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തട്ടകമായ ഈഡന്‍ ഗാഡനിലാണ് മത്സരം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ ജയവുമായാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുന്നത്.

പഞ്ചാബ് കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സത്തില്‍ 8 വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസമായിട്ടാണ് ഹൈദരാബാദ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മായങ്ക് അഗര്‍വാളും നായകന്‍ എയഡന്‍ മാര്‍ക്രവും അടങ്ങുന്ന മികച്ച ബാറ്റിംഗ് ലൈനപ്പുമായാണ് ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടാന്‍ ഇറങ്ങുന്നത്. ബൗളിംഗ് നിരയില്‍ ഭൂവനേശ്വര്‍
കുമാറിന് കൊല്‍ക്കത്തക്കെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. 25 മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഭുവനേശ്വര്‍ വീഴ്ത്തിയിട്ടുള്ളത്. ഹൈദരാബാദിനെതിരെ സുയാഷ് ശര്‍മയും സുനില്‍ നരെയ്‌നും സ്പിന്‍ കരുത്തിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News