ഐപിഎൽ; കൊൽക്കത്തക്കും പഞ്ചാബിനും ഇന്ന് നിർണ്ണായകം

ഐപിഎല്ലിൽ തിങ്കളാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് x പഞ്ചാബ് കിംഗ്സ് പോരാട്ടം. കൊൽക്കത്തയിൽ രാത്രി 7:30നാണ് മത്സരം. പത്ത് മത്സരങ്ങളിൽ നാല് വിജയങ്ങളും ഏട്ട് പോയിൻ്റുമായി കൊൽക്കത്ത നിലവിൽ എട്ടാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ടീമിന് എല്ലാ മത്സരങ്ങളും വിജയിച്ചേ മതിയാകൂ.

പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും പത്ത് പോയിൻ്റുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ്. അതുകൊണ്ട് തന്നെ പഞ്ചാബിനും ഇന്നത്തെ മത്സരം നിർണ്ണായകമാണ്. രണ്ട് ടീമുകൾക്കും ലീഗ് ഘട്ടത്തിൽ നാല് മത്സരങ്ങൾ വീതമാണ് ഇനി ബാക്കിയുള്ളത്. മെയ് 21ന് ലീഗ് ഘട്ടം അവസാനിക്കും. മെയ് 23ന് ചെന്നൈയിൽ പ്ലേ ഓഫ് ആരംഭിക്കും. ഫൈനൽ മെയ് 28ന് അഹമ്മദാബാദിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News