സ്വകാര്യ ഭാഗങ്ങളിലുള്‍പ്പടെയുള്ള 14 മുറിവുകളും മരിക്കുന്നതിന് മുന്‍പ് ശരീരത്തിലുണ്ടായത്; ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

kolkata doctor

കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്.

കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തില്‍ 14 ലധികം മുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകള്‍ മരിക്കുന്നതിന് മുന്‍പ് ശരീരത്തിലുണ്ടായതാണെന്നും തല, കവിള്‍, ചുണ്ട്,മൂക്ക്, കഴുത്ത് തുടങ്ങി സ്വകാര്യ ഭാഗങ്ങളിലുള്‍പ്പടെ മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

പെണ്‍കുട്ടി മരിച്ചത് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്നാണെന്നും ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായി എന്നും റിപ്പോര്‍ട്ടിലുണ്ട്. ജനനേന്ദ്രിയത്തില്‍ മുറിവുകളും ജനനേന്ദ്രിയത്തിനുള്ളില്‍ വെളുത്ത ദ്രാവകവും കണ്ടെത്തി. രക്തസാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്കായി അയച്ചു. ഡോക്ടറെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടിടുള്ളത്.

അതേസമയം ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് 7 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് കൊല്‍ക്കത്ത പൊലീസ്. മെഡിക്കല്‍ കോളജ് പരിസരത്ത് ധര്‍ണകളോ, റാലികളോ അനുവദിക്കില്ലെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.

ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ആശുപത്രിയ്ക്കു നേരെ ആക്രമണം നടന്നതിലും ആശുപത്രിയ്ക്കു മുന്നിലെ പ്രതിഷേധങ്ങള്‍ ഭൂരിഭാഗവും അക്രമാസക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജ് പരിസരത്ത് കൊല്‍ക്കത്ത പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ 2 മണിക്കൂര്‍ ഇടവേളയിട്ട് ഓരോ സംസ്ഥാനങ്ങളും തങ്ങളുടെ ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഓഗസ്റ്റ് 16ന് വൈകിട്ട് നാലു മണി മുതല്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. രാജ്യത്തെ സംസ്ഥാന പൊലീസ് സേനകള്‍ ഓരോ രണ്ട് മണിക്കൂറിലും മെയില്‍, ഫാക്സ് അല്ലെങ്കില്‍ വാട്സാപ് വഴി റിപ്പോര്‍ട്ട് അയച്ചാല്‍ മതിയാകും.

കഴിഞ്ഞ 9-നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ യുവ പിജി ഡോക്ടറെ ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

വിഷയത്തില്‍ കൊല്‍ക്കത്ത പൊലീസിന്റെ ഭാഗത്തു നിന്നും ഒട്ടേറെ വീഴ്ചകള്‍ സംഭവിച്ചെന്നും പൊലീസ് പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചെന്നും വ്യാപക വിമര്‍ശനങ്ങളാണ് നിലനില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News