കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിലായിരുന്ന രോഗി മരിച്ചു

esi

കൊൽക്കത്തയിലെ ഇ എസ് ഐ ആശുപത്രിയിൽ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.10 ഫയർ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. ഒരു വാർഡിൽ ആണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ കൂടുതലിടങ്ങളിലേക്ക് തീ പടരാതെ തടയാൻ കഴിഞ്ഞു.

ALSO READ: ബുള്ളറ്റുകള്‍ തുരുതുരേ… യൂബര്‍ വനിതാ ഡ്രൈവര്‍ക്ക് ജീവന്‍തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്, യുഎസില്‍ നടന്നത് നടുക്കുന്ന ആക്രമണം

രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാൾ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി. എണ്‍‌പതോളം രോഗികൾ അകത്ത് കുടുങ്ങി. 20 മിനിറ്റിനുള്ളിൽ തന്നെ ഇവരെയെല്ലാം പുറത്തെത്തിച്ചു. എന്നാൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചു. മറ്റുള്ളവർക്ക് പരുക്കേൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് ടി കെ ദത്ത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News