യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ARREST

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ALSO READ; വയനാട് ദുരന്തത്തിലും മാധ്യമങ്ങളുടെ മുതലെടുപ്പ്; ദുരന്തത്തില്‍ ഭീമന്‍ ചിലവെന്ന് വ്യാജ വാർത്ത

അജ്മൽ, ഡോ. ശ്രീക്കുട്ടി എന്നിവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.ഇവർക്കെതിരെ
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇരുവർക്കും എതിരെ കുറ്റകരമായ നരഹത്യ വകുപ്പും ചുമത്തിയിട്ടുണ്ട്.

ALSO READ; ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ ; ഈ മാസം 29, 30 തീയതികൾ മുതലുള്ള സർവീസുകളിൽ ഇനി പുതിയ കോച്ചുണ്ടാകും

അജ്മലിനെതിരെ നേരത്തെയും ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചന്ദന മോഷണം കേസിലും തട്ടിപ്പ് കേസിലും പ്രതിയാണ് ഇയാൾ. അപകടത്തിൽപ്പെട്ട കാറിന്റെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇടക്കുളങ്ങര സ്വദേശിനിയുടെ പേരിലുള്ളതാണ് കാർ എന്നാണ് കണ്ടെത്തൽ.  മൂന്നാമത് ഒരാൾ കൂടി കാറിൽ ഉണ്ടായിരുന്നു എന്ന് നാട്ടുകാരുടെ വെളിപ്പെടുത്തലും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം വനിത ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് ആശുപത്രി മാനേജ്മെൻറ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ താൽക്കാലിക ഡോക്ടർ ആയിരുന്നു ഇവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News