കൊല്ലം മൈനാഗപ്പള്ളി അപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് കൊല്ലം റൂറൽ എസ് പി കെ എം സാബു മാത്യു. പ്രതി അജ്മലിനെയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറെയും ചോദ്യം ചെയ്തു.
അജ്മലിനെതിരെ നേരത്തെയും ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചന്ദന മോഷണം കേസിലും തട്ടിപ്പ് കേസിലും പ്രതിയാണ് ഇയാൾ. അപകടത്തിൽപ്പെട്ട കാറിന്റെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇടക്കുളങ്ങര സ്വദേശിനിയുടെ പേരിലുള്ളതാണ് കാർ എന്നാണ് കണ്ടെത്തൽ. മൂന്നാമത് ഒരാൾ കൂടി കാറിൽ ഉണ്ടായിരുന്നു എന്ന് നാട്ടുകാരുടെ വെളിപ്പെടുത്തലും പൊലീസ് പരിശോധിക്കുന്നുണ്ട്
ALSO READ; എറണാകുളത്ത് നടുറോഡില്‍ യുവാവ് മരിച്ചുകിടന്ന സംഭവം കൊലപാതകം; പ്രതി പിടിയില്‍
അതേസമയം വനിത ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് ആശുപത്രി മാനേജ്മെൻറ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ താൽക്കാലിക ഡോക്ടർ ആയിരുന്നു ഇവർ.
അജ്മൽ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നു എന്ന് പരിക്കേറ്റ ഫൗസിയ പറഞ്ഞു.’നിയന്ത്രണമില്ലാതെയാണ് കാർ വന്ന് ഇടിച്ചത്.
കുഞ്ഞുമോൾ കാറിന്റെ അടിയിലേക്ക് വീണു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. എതിർ ദിശയിലേക്ക് വീണതിനാൽ ആണ് തൻറെ ജീവൻ തിരിച്ചുകിട്ടിയത്’ എന്ന് അവർ പറഞ്ഞു.അപകടത്തിൽ ഫൗസിയയുടെ കൈ ഒടിഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here