വീടിന് സമീപത്തുനിന്നും സ്‌ഫോടക വസ്തു കണ്ടെത്തി; പരാതി നല്‍കി സിപിഐഎം ലോക്കല്‍ സെക്രട്ടറി

കൊല്ലം നെടുമ്പന നല്ലിലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജീവിന്റെ വീടിനോട് ചേര്‍ന്ന കടയ്ക്ക് സമീപത്ത് നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തി.ബോംബ് സ്‌ക്വാഡ് സ്‌ഫോടക വസ്തു നിര്‍വീര്യമാക്കി.

ALSO READ : വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രം മതി; മധുരമൂറും മാംഗോ കുല്‍ഫി വീട്ടിലുണ്ടാക്കാം

സജീവിന്റെ അമ്മയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പേടിപ്പെടുത്തുന്നതാണ്.സ്‌ഫോടക വസ്തുവാണെന്നറിയാതെ അവര്‍ ഇത് മകനും സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ സജീവിനെ കാണിക്കുകയായിരുന്നു. പിന്നീട് ബോംബാണെന്ന സംശയത്തില്‍ അതുമായി പുറത്തേക്ക് ഓടി.

ALSO READ ; പൈസ കൊടുത്തപ്പോള്‍ വാങ്ങിയില്ല, തിരികെ തരാന്‍ ശ്രമിച്ചു; കനകലതയെ ഓര്‍മിച്ച് അനീഷ് രവി

സജീവ് തന്നെ പൊലീസിനെ വിവരം അറിയിച്ചു.കണ്ണനല്ലൂര്‍ പോലീസ്, കൊല്ലത്ത് നിന്ന് എത്തിയ ഡോഗ് സ്‌കോഡ് ,വിരലടയാള വിദഗ്ദര്‍ എന്നിവര്‍ പ്രദേശത്ത് പരിശോധന നടത്തി.സ്‌ഫോടക വസ്തുവാണെന്ന് തിരിച്ചറിഞ്ഞതോടെ സുരക്ഷിതമായി.നിര്‍വീര്യമാക്കി. സംഭവത്തില്‍ കണ്ണനല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News