കൊല്ലം പറവൂരിൽ എ എ പി എസ് അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണം മാനസിക പീഡനമാണെന്ന് അനീഷ്യയുടെ അമ്മയുടെ വെളിപ്പെടുത്തൽ. ആത്മഹത്യയിൽ സഹപ്രവർത്തകർക്കും, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും പങ്കെന്ന് അനീഷ്യയുടെ അമ്മ പ്രസന്ന പറഞ്ഞു. മകൾ നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്നും ഡിഡിപി വിളിച്ചു വരുത്തി മകളെ ആക്ഷേപിച്ചുവെന്നും പ്രസന്ന പറഞ്ഞു. ആത്മഹത്യയ്ക്ക് കരണകാരായവരെ കുറിച്ച് ഡയറിയിൽ അനീഷ്യ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കുടുംബം പറഞ്ഞു.
Also read:രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപിക തിരിച്ചെത്തിയില്ല; തെരച്ചിലിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ
അതേസമയം,ആത്മഹത്യയിൽ പൊലീസ് അന്വേഷണം തുടരുന്നതിനൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിലിടത്തെ സമ്മര്‍ദം, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും കടുത്തമാനസിക സമ്മര്‍ദം ഉള്‍പ്പെടെ വ്യക്തമാക്കുന്ന അനിഷ്യയുടെ അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. ഇതുള്‍പ്പെടെ അനീഷ്യയെ മാനസികസമ്മര്‍ദത്തിലാക്കിയെന്ന് അഭിഭാഷകര്‍ പറയുന്നു.
ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെയാണ് ഗുരുതര പരാതി. മറ്റുളളവരുടെ മുന്നില്‍വച്ച് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നാണ് ആക്ഷേപം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. കൊല്ലം പരവൂര്‍ പൊലീസ് അന്വേഷണം തുടരുന്നതിനോടൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വിശദമായി എഴുതിയിരുന്ന ഡയറിയും പൊലീസിന് ലഭിച്ചു. നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപം പ്രശാന്തിയില്‍ എസ് അനീഷ്യ ഞായറാഴ്ചയാണ് തൂങ്ങി മരിച്ചത്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത് കുമാറാണ് അനീഷയുടെ ഭര്‍ത്താവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here