ഉത്രാട ദിനത്തിൽ ഏറ്റവും അധികം മദ്യം വിറ്റത് കൊല്ലം ആശ്രമം ബിവറേജ് ഔട്ട്ലെറ്റ് ; രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയ്ക്ക്

ഉത്രാടത്തിന്‌ സംസ്ഥാനത്ത്‌ ഏറ്റവും കുടുതൽ മദ്യം വിറ്റത്‌ കൊല്ലം ആശ്രാമം ബിവറേജസ്‌ ഔട്ട്‌ലെറ്റിൽ. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയുള്ള 11 മണിക്കുറിൽ 1, 15,40,870 രൂപയുടെ മദ്യം ആശ്രാമത്ത്‌ വിൽപ്പന നടന്നു. വിലകുറവുള്ള മദ്യം വിറ്റിട്ടല്ല ഈ റെക്കോർഡ് നേട്ടം, പ്രീമിയം ബ്രാന്റുകൾ വിറ്റഴിച്ചാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മദ്യം വാങാനുള്ള കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ചും നല്ല സേവനവും കൊല്ലം ബിവറേജ് ഔട്ട് ലെറ്റിനെ സെയിൽസിൽ ഒന്നാമത് എത്തിച്ചു എന്ന് മാനേജർ ഹരികുമാർ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ : യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

1, 15,40,870 രൂപയുടെ മദ്യം ആശ്രാമത്ത്‌ വിറ്റപ്പോൾ തൊട്ടുപിന്നിൽ കരുനാഗപ്പള്ളിയിൽ –1,15,0 2520 രൂപ. ആദ്യ 10 ഔട്ട്‌ലെറ്റുകളിൽ പത്താം സ്ഥാനത്ത്‌ കുണ്ടറയുണ്ട്‌. 85.67 ലക്ഷത്തിന്റെ വിറ്റുവരവ്‌ കുണ്ടറ നേടി. ചാലക്കുടി, ഇരിങ്ങാലക്കുട, തിരുവനന്തപുരം പവർഹൗസ്‌, ചങ്ങനാശേരി , തിരുർ, ചേർത്തല, പൊക്ലായി, കുണ്ടറ എന്നിങ്ങനെയാണ്‌ മൂന്ന്‌ മുതൽ 10 വരെ സ്ഥാനത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News