ഓട്ടോ സ്റ്റാന്റുകളില്‍ തണല്‍ മരങ്ങള്‍ നട്ടുവളര്‍ത്തി ഓട്ടോ തൊഴിലാളികള്‍ ആഗോളതാപനത്തെ ചെറുക്കുന്നു എന്ന കൈരളി വാര്‍ത്ത ഏറ്റെടുത്ത് ഹരിത കേരള മിഷന്‍. മാലിന്യ മുക്ത നഗരം ക്യാമ്പയിനില്‍ ഓട്ടോ തൊഴിലാളികളെ ഉള്‍പ്പെടുത്തി കൊല്ലം ജില്ലയില്‍ ആകെ പച്ചത്തുരുത്തുകള്‍ വികസിപ്പിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക് അറിയിച്ചു.
കൊല്ലം ജില്ലയില്‍ ഓട്ടോ സ്റ്റാന്റുകള്‍ പച്ച തുരുത്തുകളായി മാറുന്നു എന്നായിരുന്നു കൈരളി വാര്‍ത്ത. ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുന്ന ഓട്ടോ തൊഴിലാളികളെ നവ കേരള സൃഷ്ടിയുടെ ഭാഗമാക്കുകയാണ് ഹരിത കേരളമിഷന്‍. നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യവും യാഥാര്‍ഥ്യമാക്കും. ഹരിത കേരള മിഷനുമായി സഹകരിക്കുമെന്ന് ഓട്ടൊ തൊഴിലാളികള്‍ സന്നദ്ധത അറിയിച്ചു. ടാക്‌സി സ്റ്റാന്റുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
Read Also: ചിരിക്കുകയും കരയുകയും ചെയ്യുന്ന എംടി; സാഹിത്യ കുലപതിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു
കൊല്ലം ജില്ലയില്‍ നൂറു കണക്കിന് ഓട്ടോ സ്റ്റാന്റുകള്‍ നിലവിലുണ്ട്. എവിടെ ചെന്നാലും ഇന്ത്യന്‍ ബദാം എന്നറിയപ്പെടുന്ന തല്ലി തേങ്ങ വിളയുന്ന തല്ലിമരവും പഞ്ചാര പഴയ മരവും കാണാം. അവ നല്‍കുന്ന തണല്‍ എസിയെ കടത്തിവെട്ടും. നിത്യഹരിത തണല്‍ മരങ്ങള്‍ തണല്‍ മാത്രമല്ല നല്‍കുന്നത്, മനുഷ്യ നിര്‍മിത വായു മലിനീകരണം തടയുകയും പക്ഷിമൃഗാദികള്‍ക്ക് അന്നവും ഊട്ടും. ഈ തിരിച്ചറിവാണ് ഓട്ടോ തൊഴിലാളികളെ വ്യക്ഷ തൈ നടാന്‍ പ്രേരിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here