വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ തകര്‍ച്ച നേരിട്ട അഴീക്കല്‍ സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമാഹരിച്ച 40105 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. തുക കൈമാറിയെന്നും കലക്ടര്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
നാട് ഒന്നാകെ വയനാടിനൊപ്പം.
വയനാട് വെള്ളാര്‍മല സ്‌കൂളിന് സംഭവിച്ചതുപോലെ വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ തകര്‍ച്ച നേരിട്ട അഴീക്കല്‍ സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമാഹരിച്ച 40105 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.
സുനാമിയില്‍ ഈ സ്‌കൂളിലെ 10 പെണ്‍കുട്ടികള്‍ മരണപ്പെട്ടത് നാടിന് ഇന്നും നടുക്കുന്ന ഓര്‍മയാണ്.
ശാസ്താംകോട്ട എയ്ഞ്ചല്‍ കിഡ്സ് സ്‌കൂള്‍ 30000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
കരുവ ഇന്‍ഡസ്ട്രീസ് ഉടമ ഷാജി 10000 രൂപയും ദുരിതാശ്വാസ നിധിയിലേക്കായി സംഭാവനയായി നല്‍കി.
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ജില്ലാ പഞ്ചായത്ത്.
തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായമായി എല്ലാവരും കഴിയുന്ന സഹായം സി.എം.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി.കെ.ഗോപന്‍ പറഞ്ഞു.
കലക്ട്രേറ്റ് ചേംബറില്‍ ജില്ലാ കലക്ടറിന് അദ്ദേഹം ചെക്ക് കൈമാറി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയേല്‍, വസന്ത രമേഷ്, സെക്രട്ടറി വൈ.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ഈ മേഖലയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനും പുനരധിവാസം ഉറപ്പാക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം.
ഓണ്‍ലൈന്‍ ആയി https://donation.cmdrf.kerala.gov.in/ വഴി സംഭാവന നല്കുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍. 0474 2794004, 9447677800.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here