കാർ കത്തിച്ച് ഭാര്യയെ കൊന്ന സംഭവം: പത്മരാജൻ ലക്ഷ്യമിട്ടത് ഇരട്ട കൊലപാതകമെന്ന് എഫ്‌ഐആര്‍

kollam-fire-murder

കൊല്ലം തഴുത്തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭാര്യയെ കൊന്ന സംഭവത്തിൽ പ്രതി പത്മരാജൻ രണ്ട് പേരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് എഫ്ഐആർ. കൊലയ്ക്ക് കാരണം സംശയരോഗം എന്ന് എഫ്‌ഐആറിലുണ്ട്. ഭാര്യ അനിലയെയും ബേക്കറി പങ്കാളി ഹനീഷിനെയും കൊല്ലാനാണ് പദ്ധതിയിട്ടത്. കാറില്‍ ബേക്കറി ജീവനക്കാരന്‍ ആണ് ഉള്ളതെന്ന് അറിഞ്ഞിരുന്നില്ലെന്ന് പ്രതി പറഞ്ഞതായും എഫ്ഐആറിലുണ്ട്.

എന്ത് ശിക്ഷ കിട്ടിയാലും സ്വീകരിക്കാന്‍ തയ്യാറെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ഭാര്യയുടെയും സുഹൃത്തിന്റെയും ശല്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മകളുടെ കാര്യം ആലോചിച്ചു മാത്രമാണ് തനിക്ക് വിഷമം ഉള്ളത്. രണ്ട് ദിവസം മുമ്പ് അനിലയുടെ കച്ചവട പങ്കാളി ഹനീഷ് പത്മരാജനെ മര്‍ദിച്ചിരുന്നു. ഭാര്യയുടെ മുന്നിലിട്ട് മര്‍ദിച്ചിട്ടും പിടിച്ചു മാറ്റിയില്ലെന്നും പത്മരാജന്‍ പൊലീസിനോട് പറഞ്ഞു.

Read Also: നടുറോഡിൽ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ, സംഭവം കൊല്ലത്ത്

അനിലക്ക് ബേക്കറി പങ്കാളിയുമായി ഉണ്ടായിരുന്ന സൗഹൃദം പത്മരാജന് ഇഷ്ടമില്ലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും എഫ്‌ഐആറിൽ പറയുന്നു. അനിലയെ കൊല്ലാന്‍ പത്മരാജന്‍ പെട്രോള്‍ വാങ്ങിയത് തഴുത്തലയില്‍ നിന്നാണ്. 300 രൂപയ്ക്ക് ആണ് പെട്രോള്‍ വാങ്ങിയത്. അനില ബേക്കറിയില്‍ നിന്ന് ഇറങ്ങിയത് മുതല്‍ നിരീക്ഷിച്ചിരുന്നു. ചെമ്മാംമുക്കില്‍ എത്തിയപ്പോള്‍ അനിലയുടെ കാറിലേക്ക് പത്മരാജന്‍ കാര്‍ ചേര്‍ത്ത് നിര്‍ത്തി പെട്രോള്‍ ഒഴിച്ചു. കാറിന്റെ മുന്‍ സീറ്റില്‍ സ്റ്റീല്‍ പാത്രത്തിലാണ് പെട്രോള്‍ സൂക്ഷിച്ചിരുന്നത്. കൊല്ലം ചെമ്മാംമുക്കില്‍ ഇന്നലെ വൈകിട്ടാണ് കാര്‍ യാത്രികരെ തീ കൊളുത്തിയത്.

Key words: kollam car fire murder, thazhuthala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News