സിനിമ കാണാന്‍ വീട്ടില്‍ നിന്നിറങ്ങി, കൊല്ലത്ത് കത്തിയ കാറില്‍ പകുതി പുറത്തു വന്ന നിലയില്‍ മൃതദേഹം; ലെനീഷ് നാട്ടിലെത്തിയത് ക്രിസ്മസ് ആഘോഷിക്കാന്‍

കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലെനീഷ് റോബിന്റേതാണ് മൃതദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്ന കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ് ലെനീഷ് റോബിന്‍. എച്ച്ആര്‍ മാനേജരായി ജോലി ചെയ്യുന്ന ലെനീഷ് ക്രിസ്മസ് ആഘോഷിക്കാന്‍ ഡിസംബര്‍ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്.

Also Read : ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക്

രാവിലെ സമീപത്തെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്താന്‍ എത്തിയ തൊഴിലാളിയാണ് വയയ്ക്കലില്‍ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയില്‍ ചെങ്കുത്തായ ഭാഗത്തെ റബര്‍ തോട്ടത്തിലേക്കക് മറിഞ്ഞ കാറ് ആദ്യമായി കണ്ടത്. തുടര്‍ന്ന് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

പൂര്‍ണമായും കത്തിയ കാറില്‍ പിന്‍വശത്തെ ചില്ലു തകര്‍ത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. ലനേഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പര്‍ പ്ലേറ്റുമാണ് മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ സഹായിച്ചത്.

സിനിമ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. തുടര്‍ന്ന് രാത്രി 10.30 വരെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി ലഭിച്ചതായി സുഹൃത്തുക്കളും പറഞ്ഞു. രാവിലെയും വീട്ടില്‍ എത്തിതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയ ശേഷമാണ് അപകട വിവരം അറിയുന്നത്.

അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. അതിന്റെ ഫലം വന്നതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News