കാര്‍ട്ടൂണ്‍ കാണിച്ചത് ഓര്‍ത്തെടുത്ത് പറഞ്ഞ് കുട്ടി; പ്രതിയിലേക്ക് എത്തിച്ചത് പൊലീസിന്‍റെ നിര്‍ണായക ഇടപെടല്‍

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍ പദ്‌മകുമാര്‍ പിടിയിലായിരിക്കുകയാണ്.  പ്രതിയിലേക്ക് എത്തിച്ചത് കേരള പൊലീസിന്‍റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണെന്നത് ഇതോടെ വ്യക്തമായി. രേഖാചിത്രവും ഒപ്പം തട്ടിക്കൊണ്ടുപോയ സമയത്ത് കുഞ്ഞിനെ യൂട്യൂബില്‍ കാര്‍ട്ടൂണ്‍ കാണിച്ചെന്ന വിവരവും പൊലീസിന് സഹായകരമായി.

ആറുവയസുള്ള കുട്ടിയിൽ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വലിയ പരിമിധി ഉണ്ടെന്നിരിക്കെ പൊലീസ് രേഖാചിത്രത്തിനടക്കം വിവരങ്ങള്‍ ക്ഷമാപൂര്‍വം ചോദിച്ചറിയുകയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ പ്രതി പിടിയിലായപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സാമ്യതയാണ് രേഖാചിത്രവുമായി ഉണ്ടായത്.

തന്നെ കാര്‍ട്ടൂണ്‍ കാണിച്ചെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിവരം ശേഖരിക്കുകയായിരുന്നു. തുടര്‍ന്ന്, കാര്‍ട്ടൂണ്‍ ഏതാണെന്നത് അടക്കമുള്ള വിവരം നല്‍കി പൊലീസ് യൂട്യൂബ് കമ്പനിയുമായി ബന്ധപ്പെട്ടു. ഇങ്ങനെ, ഒറ്റ ദിവസംകൊണ്ട് മറുപടി ലഭിച്ചു.

ഇതോടെ, കാര്‍ട്ടൂണ്‍ കാണിച്ച ലാപ്‌ടോപിന്‍റെ ഐപി നമ്പര്‍ കണ്ടെത്തുകയും ഇത് പ്രതികളിലേക്ക് വ‍ഴിതെളിയിക്കുകയുമുണ്ടായി. പൊലീസിന്‍റെ ക്രിയാത്മകമായ ഇടപെടലിനും രേഖാചിത്രം വരച്ച ദമ്പതികളായ സ്‌മിതക്കും ഷജിത്തിനും സോഷ്യല്‍ മീഡിയയിലടക്കം വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News