“ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അവർ കർമനിരതരായിരുന്നു”; ‘ഓയൂര്‍ സ്‌ക്വാഡിന്’ നടന്‍ ഷെയ്‌ന്‍ നിഗത്തിന്‍റെയടക്കം അഭിനന്ദനം

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി കെ.ആര്‍ പദ്‌മകുമാറിനെ പിടികൂടിയതോടെ കേരള പൊലീസിന് അഭിനന്ദനപ്രവാഹമാണ്. രേഖാചിത്രം ഉപയോഗിച്ചും യൂട്യൂബ് കമ്പനിയുമായി ബന്ധപ്പെട്ടുമടക്കം തന്ത്രപൂര്‍വമാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.

കേരള പൊലീസ് എന്ന് എ‍ഴുതി തീയും ലവ് ഇമോജിയുമടക്കം ഉള്‍പ്പെടുത്തിയാണ് നടന്‍ ഷെയ്‌ന്‍ നിഗത്തിന്‍റെ അഭിന്ദനം. സിന്‍സി അനില്‍ ഫേസ്‌ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് – ” പരിഹാസങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങുമ്പോഴും അവർ കർമനിരതരായിരുന്നു. കേരള പൊലീസിന് ഒരു പൊൻതൂവൽ കൂടി ”.  പുറമെ സംവിധായകനും നടനുമായ എം.എ നിഷാദും ഫേസ്‌ബുക്കിലൂടെ കേരള പൊലീസിന് അഭിനന്ദനമേകി.

”ഒരു ക്രൈം നടന്നാൽ അത് തെളിയിക്കാൻ പൊലീസിന് അവരുടേതായ രീതികളുണ്ട്. അതിൽ മുഴുവനായിട്ടും അവർ വിജയിച്ചുവെന്ന് വരില്ല. പക്ഷേ, നമ്മുടെ പൊലീസ് അതായത് കേരള പൊലീസ് എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി തെളിയിച്ച് കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വന്നിട്ടുളളവരാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങളിൽ പൊലീസിനും വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ കേരള പൊലീസ് മിടുക്കരാണ്…” – എം.എ നിഷാദ് ഫേസ്‌ബുക്കില്‍ കുറിച്ചു.

ALSO READ | രേഖാചിത്രത്തിന് പ്രതിയുമായി ആശ്ചര്യപ്പെടുത്തുന്ന സാമ്യത; പൊലീസിനെ സഹായിച്ച ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം

രേഖാചിത്രവും ഒപ്പം തട്ടിക്കൊണ്ടുപോയ സമയത്ത് കുഞ്ഞിനെ യൂട്യൂബില്‍ കാര്‍ട്ടൂണ്‍ കാണിച്ചെന്ന വിവരവുമാണ് പൊലീസിന് കേസന്വേഷണത്തിന് വ‍ഴിത്തിരിവായത്. ആറുവയസുള്ള കുട്ടിയിൽ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വലിയ പരിമിധി ഉണ്ടെന്നിരിക്കെ പൊലീസ് രേഖാചിത്രത്തിനടക്കം വിവരങ്ങള്‍ ക്ഷമാപൂര്‍വം ചോദിച്ചറിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ പ്രതി പിടിയിലായപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സാമ്യതയാണ് രേഖാചിത്രവുമായി ഉണ്ടായത്.

ALSO READ | രേഖാചിത്രത്തിന് പ്രതിയുമായി ആശ്ചര്യപ്പെടുത്തുന്ന സാമ്യത; പൊലീസിനെ സഹായിച്ച ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം

തന്നെ കാര്‍ട്ടൂണ്‍ കാണിച്ചെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിവരം ശേഖരിക്കുകയായിരുന്നു. തുടര്‍ന്ന്, കാര്‍ട്ടൂണ്‍ ഏതാണെന്നത് അടക്കമുള്ള വിവരം നല്‍കി പൊലീസ് യൂട്യൂബ് കമ്പനിയുമായി ബന്ധപ്പെട്ടു. മറുപടി ലഭിച്ചതോടെ പൊലീസ് ഉടനടി കെ.ആര്‍ പദ്‌മകുമാറിനെ പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News