ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ബാധ്യത കാരണമെന്ന് പ്രതികള്‍ പൊലീസിനോട്. സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അനിത കുമാരിയാണ്. അതേസമയം കുട്ടിയുടെ പിതാവായ റെജിക്ക് കേസില്‍ ബന്ധമില്ലെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ വ്യക്തമാക്കി.
Also Read: കര്‍ഷകരുടെ പ്രതിഷേധ മുന്നേറ്റങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; സംയുക്ത കിസാന്‍ മോര്‍ച്ച
കൊവിഡിനു ശേഷം പദ്മകുമാറിനും കുടുംബത്തിനും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായി. കടങ്ങള്‍ വര്‍ദ്ധിച്ചു. സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന് ഒരു വര്‍ഷമായുള്ള ആസൂത്രണത്തിനൊടുവിലാണ് തട്ടിക്കൊണ്ടു പോകല്‍ പദ്ധതി തയ്യാറാക്കുന്നത്. ബുദ്ധി കേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയുടേതെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍.
Also Read: കേരളവര്‍മയില്‍ എസ്എഫ്‌ഐ തന്നെ; കെ എസ് അനിരുദ്ധന്‍ ചെയര്‍മാന്‍
ഫോണില്‍ സംസാരിച്ച അനിതകുമാരിയുടെ ശബ്ദം ജനങ്ങള്‍ തിരിച്ചറിഞ്ഞത് പ്രതികളിലേക്കുള്ള പൊലീസിന്റെ ദൂരം കുറച്ചു. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിത്തിരിവായി.
അതേസമയം സാമ്പത്തിക ബാധ്യതയെന്ന മൊഴി സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുകയാണ് പൊലീസ്. കോടികളുടെ ആസ്തികളുണ്ടെങ്കിലും അതെല്ലാം പണയത്തിലെന്നാണ് പ്രാഥമിക വിവരം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here