ഇളം മഞ്ഞ വസ്ത്രം, വെള്ള ഷാൾ കൊണ്ട് പകുതി മുഖം മറച്ച സ്ത്രീ; കുട്ടിയെ കാണാതായ സംഭവത്തിൽ ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ

കൊല്ലം ഓയൂരില്‍ നിന്നും കാണാതായ അബിഗേല്‍ സാറ റെജിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിലാണ് എന്ന് കണ്ടെത്തി. സജീവ് എന്ന ആളുടെ ഓട്ടോയിലാണ് ആശ്രാമം മൈതാനത്ത് കുട്ടിയുമായി പ്രതി എന്ന് സംശയിക്കുന്ന സ്ത്രീ എത്തിയത്.

Also read:റെയില്‍വേയുടെ അവഗണന; ഭാരത് ഗൗരവ് യാത്രക്കാര്‍ ദുരിതത്തില്‍

ഇളം മഞ്ഞ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും വെള്ള ഷാൾ ഉപയോഗിച്ച് സ്ത്രീ പകുതി മുഖം മറച്ചിരുന്നതായും ഓട്ടോ ഡ്രൈവർ പറഞ്ഞു. സ്ത്രീക്ക് ഏകദേശം 35 വയസ് പ്രായം വരുമെന്ന് ഓട്ടോ ഡ്രൈവര്‍ സജീവന്‍ പറഞ്ഞു. കുട്ടി അവശനിലയിലായിരുന്നതായും ഓട്ടോ ഡ്രൈവർ പറഞ്ഞു.

Also read:അമ്മയെ കണ്ട സന്തോഷത്തില്‍ അബിഗേല്‍; സര്‍ക്കാറിനും പൊലീസിനും നാട്ടുകാര്‍ക്കും നന്ദിയറിച്ച് കുടുംബം

ആദ്യം മൈതാനത്ത് ആളില്ലാത്ത കമ്പിവേലിയുടെ സമീപത്തു നിര്‍ത്താനാണ് സ്ത്രീ ആവശ്യപ്പെട്ടത്. ഇതിലൂടെ എങ്ങനെ പോകുമെന്ന് ചോദിച്ചപ്പോഴാണ്, പിന്നീട് വഴിയുള്ള ഭാഗത്ത് നിര്‍ത്താന്‍ പറഞ്ഞത്. തുടര്‍ന്ന് അവര്‍ ഫുട്പാത്ത് വഴി അകത്തേക്ക് കടന്ന് ബെഞ്ച് കിടന്ന ഭാഗത്തേക്ക് പോയി. സ്ത്രീയുടെ മുഖത്ത് യാതൊരു ഭയപ്പാടോ പരിഭ്രമമോ ഉണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News