കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ് ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സേതുനാഥ് ആവശ്യപ്പെട്ടു. യുഎപിഎ വകുപ്പ് കോടതി അംഗീകരിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. കേസിൽ നാളെ വിധിപറയും.

Also read:സിപിഐഎം ഉദുമ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം

ഗുജറാത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ ഇസ്രത്ത് ജഹാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കൊല്ലത്തെ സ്ഫോടനം ആസൂത്രണം ചെയ്തത്.  ന്യൂനപക്ഷ വേട്ട, കോടതി പലകേസുകളിലും ശിക്ഷിക്കുന്നതിലെ വിരോധം മൂലം ദക്ഷിണേന്ത്യയിൽ 5 സംസ്ഥാനങളിൽ ബേസ്മൂവ്മെന്റ് പ്രവർത്തകരായാണ് പ്രതികൾ സ്ഫോടനം നടത്തിയതെന്ന് സമ്മതിച്ചു. പ്രതികളുടെ മൊബൈൽ ഫോണിലും മറ്റും അൽക്വയിദാ തലവൻ ബിൻലാദന്റെ ചിത്രങ്ങളും കണ്ടെത്തി.

Also read:വൈദികനെന്ന വ്യാജേന വീട്ടിലെത്തി പ്രാര്‍ഥിച്ചു, പിന്നാലെ വീട്ടുടമയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി; പ്രതി പിടിയില്‍

കേസിനാസ്പദമായ സംഭവം 2016 ജൂൺ 15ന് രാവിലെ 10.50ന് മുൻസിഫ് കോടതിക്കു മുന്നിലായിരുന്നു. ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം നടന്നത്. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News