കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ വിധി പറയുന്നത് മാറ്റി . തെളിവുകളിൽ പ്രോസിക്യൂഷനോട് ജില്ലാ കോടതി കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയില്ല. കേസിൽ നാളെയും വാദം തുടരും.
2016 ജൂണിലാണ് കളക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതിക്ക് മുന്നിൽ സ്ഫോടനം ഉണ്ടായത്.കോടതിക്ക് മുന്നിലായി ഉപയോഗിക്കാതെ ഇട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പില്‍ ചോറ്റുപാത്രത്തില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
ALSO READ; തൊഴിൽ തട്ടിപ്പിനിരയായി കബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ വീടുകളിലെത്തി
സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് കേസിലെ പ്രതികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here