കൊല്ലം കളക്ടറേറ്റിൽ ഇനി മുതൽ ഉദ്യോഗസ്ഥർക്ക് ചായയും കടിയും കഴിക്കാൻ ഇരിക്കുന്നിടത്ത് സൗകര്യം

ജില്ലാ സിവിൽ സ്റ്റേഷനിൽ ചായവണ്ടി സൗകര്യമൊരുക്കി കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ. ഉദ്യോഗസ്ഥർക്ക് ഇരിക്കുന്നിടത്ത് ചായയും കടിയും എത്തിക്കുന്നതിന് ട്രോളി ഇറക്കി. ഇതിലൂടെ കാന്റീൻ ജീവനക്കാർക്ക് ചൂട് ചായയും പലഹാരങ്ങളുമായി സിവിൽ സ്റ്റേഷനിൽ ഉടനീളം യാത്ര ചെയ്യാനാവും. ഉദ്യോഗസ്ഥർ ചായ കുടിക്കാൻ പുറത്ത് പോകുന്നത് ഒഴിവാക്കാനും ഒപ്പം ക്യാന്റീനിലെ ചായയും പലഹാരങ്ങളും കൂടുതൽ വിറ്റഴിക്കാനും ഉപകരിക്കുന്നതാണ് ചായവണ്ടി പരിഷ്കാരം. ഇതിലൂടെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയും കളക്ടർ പങ്കുവച്ചു.

സ്റ്റാഫ് കാന്റീനില്‍ നിന്ന് ട്രോളിയിലാണ് എല്ലാ നിലകളിലേക്കും ചായ എത്തിക്കുന്നത്. ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയാണ് ചായയും പലഹാരങ്ങളും നല്‍കുന്നത്.

Also Read: കഞ്ചിക്കോട് ദേശീയപാതയിൽ 4 കോടി രൂപ തട്ടിയ സംഭവം; അന്വേഷണം ബാംഗ്ലൂരിലേക്ക്

ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ക്കായി പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ ചായയും ചെറുകടികളും ഓഫീസ് പടിക്കലെത്തുന്ന സംവിധാനം ഏര്‍പ്പെടുത്തി.

സ്റ്റാഫ് കാന്റീനില്‍ നിന്ന് ട്രോളിയിലാണ് എല്ലാ നിലകളിലേക്കും ചായ എത്തിക്കുന്നത്.
ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയാണ് ചായയും പലഹാരങ്ങളും നല്‍കുന്നത്.
ഓഫീസ് സമയം പാഴാകാതെ ഉന്മേഷത്തോടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകരില്‍ ജോലിക്ഷമത കൂടുമെന്നാണ് പ്രതീക്ഷ.

പുതിയ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ ഉദ്യോഗസ്ഥ സുഹൃത്തുക്കളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണ് കളക്ടർ കൂട്ടിച്ചേർത്തു.

Also Read: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് നമുക്ക് സ്വന്തം: കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ഇത് വലിയ ഉത്തേജനമാകുമെന്ന് കെ കെ രാഗേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News