കൊല്ലത്ത് കോൺഗ്രസ്‌ ബ്ലോക്ക് വൈസ്‌ പ്രസിഡന്റിനെ തെരുവിൽ തല്ലി മണ്ഡലം പ്രസിഡന്റ്‌

Congress

കൊല്ലത്ത് കോൺഗ്രസ്‌ ബ്ലോക്ക് വൈസ്‌ പ്രസിഡന്റിനെ തെരുവിൽ തല്ലി മണ്ഡലം പ്രസിഡന്റ്‌. മണ്ഡലം കമ്മിറ്റി യോഗം അറിയിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ്  കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റിനെ  മണ്ഡലം പ്രസിഡന്റ് ആക്രമിച്ചത്.

ജില്ലയിലെ കോൺഗ്രസിനുള്ളിൽ തുടർച്ചയായ തമ്മിൽ തല്ല് നേതൃത്വത്തിന് തലവേദനയാകുന്നതിനിടയിലാണ്‌ അടുത്ത സംഭവം. അഞ്ചാലുംമൂട് ബ്ലോക്ക് വൈസ് പ്രസിഡന്റായ കണ്ടച്ചിറ യേശുദാസിനെയാണ്‌ കിളികല്ലൂർ മണ്ഡലം പ്രസിഡന്റ്‌ അജിത് ആക്രമിച്ചത്‌. മങ്ങാട് കമ്പോളത്തിൽ രാത്രി എട്ടിനായിരുന്നു സംഭവം.

ALSO READ; പത്തനംതിട്ടയിൽ യുവാവിന് ക്രൂരമർദ്ദനം; നാല് പേർ പിടിയിൽ

കമ്മിറ്റി അറിയിക്കാത്തതെ ന്താണ് എന്ന് യേശുദാസ് ചോദിച്ചതാണ് ആക്രമണ കാരണം. സൗകര്യമില്ലെന്ന് മറുപടി പറഞ്ഞ അജിത് യേശുദാസിനെ മർദിക്കുകയായിരുന്നു. അഞ്ചാലുമൂട് ബ്ലോക്ക് പരിധിയിൽ വരുന്ന പ്രദേശമായതിനാൽതന്നെ കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി ചേരുമ്പോൾ സംഘടനാപരമായി യേശുദാസനെ അറിയിക്കണമെന്നാണെങ്കിലും മനപ്പൂർവം ഒഴിവാക്കുന്നത് പതിവായിരുന്നു. ജില്ലയിലെ വിഭാഗീയതയുടെ ഭാഗമായി ചേരിതിരിഞ്ഞുള്ള നേതാക്കളുടെ തമ്മിലടി പരിഹരിക്കാൻ നേതൃത്വം ഇടപെട്ടിട്ടും പരിഹാരമാകുന്നില്ലെന്നതിന്റെ തെളിവാണ് സംഭവം.

ENGLISH NEW SUMMARY: Kollam Constituency President beat up the Congress Block Vice President on the street. The constituency president attacked the Congress block vice-president after he questioned the non-notification of the constituency committee meeting.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News