കൊല്ലം കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു; സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി

കൊല്ലത്ത് കോടതി സമുച്ചയത്തിന് ശില പാകി. കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചടങ് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊല്ലം കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു. കൊല്ലം കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വ്യവഹാരത്തിനു വരുന്നവര്‍ക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളോടും കൂടിയ കെട്ടിടമായിരിക്കും ഉയരുകയെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ALSO READ: http://‘കാസ്‌ട്രോയുടെ പ്രതിമയില്ലാത്ത ക്യൂബ’; പ്രകടനപരതയ്ക്ക് അപ്പുറം ആശയമായി ജനങ്ങളില്‍ ജീവിക്കുന്നുവെന്ന് നിതീഷ് നാരായണന്‍

കോടതി സമുച്ചയം കെട്ടിട നിര്‍മാണത്തിന് സ്ഥലം നല്‍കിയ എന്‍ജിഒയ്ക്ക് പകരം നല്ല സ്ഥലം നല്‍കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോടതികളും അനുബന്ധ നിയമനങ്ങളും നടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കെട്ടിടത്തിലേക്ക് വാഹന പാര്‍ക്കിങ്ങും വഴി സൗകര്യവുമൊരുക്കും. കാലതാമസം ഇല്ലാതെ ആവശ്യമായ ഫണ്ടും അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ടപകട കേസിന്റെ വിചാരണക്കായുള്ള പ്രത്യേക സെഷന്‍സ് കോടതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ALSO READ: http://‘എനിക്ക് വളരെയധികം ബോധ്യം തോന്നുമ്പോള്‍ ഇതുപോലുള്ള എഴുത്തുളകുണ്ടാകും’: സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ പ്രകാശനം ചെയ്തു

സാധാരണ ജനങ്ങളുടെ അഭയകേന്ദ്രമാണ് കോടതികളെന്ന് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഇന്‍ ചാര്‍ജ് പി.എന്‍. വിനോദ് അധ്യക്ഷനായി. മന്ത്രി ജെ. ചിഞ്ചുറാണി വീഡിയോ സന്ദേശം നല്‍കി. എന്‍. കെ പ്രേമചന്ദ്രന്‍ എം. പി, എം. മുകേഷ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ. വി. നൈന, ബാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഓച്ചിറ എന്‍. അനില്‍കുമാര്‍, സെക്രട്ടറി എ. കെ. മനോജ്,മുന്‍ ഭാരവാഹികളായ അഡ്വ ബോറിസ്‌പോള്‍, മഹേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News