സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറിയായി എസ് സുദേവൻ തുടരും

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറിയായി എസ് സുദേവൻ തുടരും. 46 അംഗ ജില്ലാ കമ്മിറ്റിയിൽ 44 പേരെ തെരഞ്ഞെടുത്തു. രണ്ട് അംഗങ്ങളെ പിന്നീട് നിശ്ചയിക്കും.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആദർശ് എം സജി, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് ഗീതാരുമാരി, സിപിഐഎം നെടുവത്തൂർ ഏര്യാ കമ്മിറ്റിയംഗം വി സുമലാൽ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. 36 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു.

also read: ‘മൗദൂദിയുടെ ശിഷ്യൻമാർക്ക് സ്വാതന്ത്ര സമര കാലത്തെ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച് പുച്ഛം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ’

കരുനാഗപ്പള്ളിയിലെ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പി.ആർ.വസന്തൻ , എസ്. രാധാമണി, പി കെ ബാലചന്ദ്രൻ എന്നിവരെയാണ് ഒഴിവാക്കിയത്. മൂന്നു ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും. എം വി ഗോവിന്ദൻ, എം എ ബേബി, കെ എൻ ബാലഗോപാൽ, കെ കെ ശൈലജ, എം സ്വരാജ് തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News