പുതുവർഷത്തെ വരവേറ്റ് കൊല്ലം

കൊല്ലവും പുതുവത്സരം ആഘോഷിച്ചു. ചരിത്രം ഉറങ്ങുന്ന തങ്കശ്ശേരിയിൽ സിവൈഎംഎസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പുതുവത്സര ആഘോഷത്തിൽ പതിനായിരങ്ങൾ ലയിച്ചു.

Also read:വയനാട്ടിൽ ബസ്സിടിച്ച് പരുക്കേറ്റ കാട്ടാന ചരിഞ്ഞു

അറേബ്യൻ കടൽ തീരത്തെ സ്വർണ്ണ മണൽ തരികളിൽ കമുക് നാട്ടിയതോടെ ആഘോഷ രാവിന് തുടക്കമായി പിന്നെ ആകാശത്ത് അമിഠ് പൊട്ടി ഡിജെയിൽ തുടങ്ങി പിന്നെ പൊടി പാറും ആനന്ദനൃത്തം, കുട്ടികൾ മുതൽ മുതിർന്നവർ വരെ ആൺപെൺ ഭേദമന്യേ സംഗീതം തീർത്ത താള ലയത്തിൽ ലയിച്ചു അവർ എല്ലാം മറന്ന് ഒത്ത്കൂടി അവർക്ക് മതിവരുവോളം ഡാൻസ് ചെയ്തു.

Also read:യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടാനും കുറയ്ക്കാനും കെഎസ്ആര്‍ടിസി

ഒരു വർഷത്തെ കാത്തിരിപ്പിൽ ഫുൾ എനർജിയിൽ ഡിജെയ്ക്കൊപ്പം അവർ 2024നെ വരവേറ്റു. തങ്കശ്ശേരിയിലെ പുതുവത്സര ആഘോഷത്തിൽ മറ്റ് ജില്ലകളിൽ നിന്നും തങ്കശ്ശേരി ലവേഴ്സ് ഒഴുകി. ഡച്ചും പോർച്ചുഗീസും ബ്രിട്ടനും തങ്കശ്ശേരിയിൽ നിന്ന് ജീവനും കൊണ്ടോടി എങ്കിലും അവർ ബാക്കിവെച്ച പുതുവത്സര ആഘോഷത്തിൽ നാട്ടുകാർ കൈവിടാൻ തയ്യാറല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News