കൊല്ലം നഗര ഹൃദയത്തിൽ ‘നൈറ്റ് ലൈഫ്’ ; പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുമെന്ന് കൊല്ലം കളക്‌ടർ ദേവിദാസ് എൻ

Night Life Kollam

കൊല്ലത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കുവാന്‍ നൈറ്റ് ലൈഫ് പദ്ധതി ഒരുങ്ങുന്നു. നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വാദ്യമാക്കുന്നതിനും തനത് വിഭവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും ഇടം ഒരുക്കുന്നതിനുമായി നഗര ഹൃദയത്തില്‍ ‘നൈറ്റ് ലൈഫ് ‘ പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് കൊല്ലം കളക്‌ടർ ദേവിദാസ് എൻ അറിയിച്ചു. എം നൗഷാദ് എംഎൽഎയുടെ സാന്നിധ്യത്തില്‍ കളക്‌ടറുടെ ചേംബറില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Also Read; വയനാട് ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുംബൈ മലയാളി യുവ സംരംഭകൻ

ക്യുഎസി റോഡ് കേന്ദ്രീകരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുക. മാനസിക ഉല്ലാസത്തിനും ഒത്തുചേരലിനുമുള്ള ഇടം എന്നതിലുപരി കൊല്ലത്തിന്റെ തനതു രുചികള്‍ ലഭ്യമാക്കുന്ന ഫുഡ് സ്ട്രീറ്റും പദ്ധതിയില്‍ ഉള്‍പെടുത്തും. ജൈവവൈവിധ്യ സര്‍ക്യുട്ടിന്റെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തും. ടൗണ്‍ ഹാള്‍, പീരങ്കി മൈതാനം, റെയില്‍വേ മേല്‍പാലം, കല്ലുമാല സ്‌ക്വയര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിങ്ങനെ പ്രാധാന്യമുള്ള ഒട്ടേറെ ഇടങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നത് കണക്കിലെടുത്ത് അവകൂടി ഉള്‍പ്പെടുത്തിയാവണം രൂപരേഖ വികസിപ്പിക്കേണ്ടത് എന്ന് എംഎല്‍എ പറഞ്ഞു.

Also Read; തൃശൂരിൽ ഭർത്താവിന്റെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളുടെ വീടിനുനേരെ ആക്രമണം

നിലവിലുള്ള പ്രവൃത്തികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതെയാവണം പദ്ധതിയെന്നും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും എം നൗഷാദ് എംഎൽഎ. ടികെഎം എഞ്ചിനീയറിംഗ് കോളേജ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിനാണ് രൂപകല്‍പന ചുമതല. കോര്‍പ്പറേഷന്‍, ഫുഡ്സേഫ്റ്റി, പിഡബ്ള്യൂഡി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News