കൊല്ലം ജില്ലാ പഞ്ചായത്തിൽ ഇനി മുതൽ വിവിധ ആനുകുല്യങ്ങൾ ഉൾപ്പടെ ലഭിക്കാൻ അപേക്ഷ എന്ന വാക്കുപയോഗിക്കണ്ട. “അപേക്ഷ” എന്നതിന് പകരം ആവശ്യപത്രം ഡിമാന്റ് പേപ്പർ എന്നാക്കി. കൊളോനിയൽ രാജഭരണകാലത്താണ് ജനങ്ങൾ അധികാര വർഗ്ഗത്തോട് അപേക്ഷിക്കുന്ന സംസ്ക്കാരം തുടങ്ങിയത്. ജനങ്ങൾ ഭരിക്കുന്ന ജനാധിപത്യകാലത്ത് ജനങ്ങളുടെ അവകാശങ്ങൾ ചോദിക്കാൻ അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതെന്ന് പ്രസിഡന്റ് പികെ ഗോപൻ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here