എറണാകുളം- കൊല്ലം സ്‌പെഷ്യല്‍ മെമു തിങ്കളാഴ്ച മുതല്‍

MEMU

എറണാകുളം- കൊല്ലം സ്‌പെഷ്യല്‍ മെമു ട്രെയിന്‍ സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും. ജനുവരി മൂന്ന് വരെയായാകും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. രാവിലെയുള്ള തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എന്നീ ടെയിനുകളുടെ സമയത്തിനിടയ്ക്കാണ്  എറണാകുളം- കൊല്ലം സ്‌പെഷ്യല്‍ മെമു ട്രെയിന്‍ സര്‍വീസ്.

ALSO READ; മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റ് രണ്ടു കാറുകളിൽ ഇടിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ വേണാട് എക്സ്പ്രസിലും മറ്റു ട്രെയിനിലും തിരക്ക് വർധിച്ചതോടെ യാത്രക്കാർ വൻ ദുരിതത്തിലായിരുന്നു. ഇതിൽ വലിയ പ്രതിഷേധമാണ് യാത്രക്കാർ അറിയിച്ചത്. തിരക്ക് കുറയ്ക്കാന്‍ അധിക സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം യാത്രക്കാർ മുന്നോട്ട് വെച്ചിരുന്നു.

ALSO READ; അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം: മനാഫിനെതിരെ കേസെടുത്തു

സംഭവത്തിൽ ഡോ ജോൺ ബ്രിട്ടാസ് എംപിയും ഇടപെട്ടിരുന്നു. കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ച് ആവശ്യപ്പെട്ടിരുന്നു.

ALSO READ; ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി  വിധി ഇന്ന്

ശനി, ഞായര്‍ ഒഴികെയുള്ള ദിവസമാണ് സർവീസ്. രാവിലെ രാവിലെ 6.15ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ 9.35ന് എറണാകുളം ജംഗ്ഷന്‍ സൗത്ത് സ്റ്റേഷനില്‍ എത്തും. 9.50ന് തിരികെ പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക്
1.30ന് കൊല്ലത്തെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News