ഒരുമിച്ചിരുന്ന് നിരന്തരം ലഹരി ഉപയോഗം; ഒടുവില്‍ കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നു, കൊല്ലത്തേത് ക്രൂര കൊലപാതകം

അടൂര്‍ പൊലീസ് ക്യാംപിലെ ഹവില്‍ദാറായ നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ ഇരുപത്തിയെട്ടുകാരനായ ഇര്‍ഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം ചിതറയിലാണ് സംഭവം നടന്നത്. രാസലഹരിയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. എംഡിഎംഎ കേസില്‍ പ്രതിയാണ് സഹദ്. ഇര്‍ഷാദും സഹദും നിരന്തരം ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

Also Read : കണ്ണൂര്‍ മുന്‍ എഡിഎം മരിച്ച നിലയില്‍

മികച്ച കായികതാരമായിരുന്ന ഇര്‍ഷാദ് അടൂര്‍ പൊലീസ് ക്യാമ്പിലെ ഹവില്‍ദാറാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. വീടിന്റെ മുകള്‍ നിലയിലെ ചെറിയ മുറിയിലായിരുന്നു മൃതദേഹം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

രണ്ടുദിവസത്തിലേറെയായി ചിതറ വിശ്വാസ് നഗറിലെ സഹദിന്റെ വീട്ടിലാണ് ഇര്‍ഷാദ്. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹദിന്റെ പിതാവ് വീടിനുളളില്‍ നോക്കിയപ്പോഴാണ് ഇര്‍ഷാദിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ ചെറിയ മുറിയിലായിരുന്നു മൃതദേഹം. സ്ഥലത്ത് എത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. സഹദിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഇര്‍ഷാദിനെ വീടിനുളളില്‍ വച്ച് സഹദ് കൊല്ലുകയായിരുന്നു. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹദിന്റെ പിതാവ് വീടിനുളളില്‍ നോക്കിയപ്പോഴാണ് ഇര്‍ഷാദിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News