കൊല്ലം കടയ്ക്കലിൽ പത്തൊൻപതുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് മാസം മുമ്പാണ് ശ്രുതിയുടെ വിവാഹം കഴിഞ്ഞത്.കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭ ർത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്.ഇന്നെലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അതേസമയം സംഭവ സ്ഥലത്തെത്തി പൊലീസ് തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി പെൺകുട്ടിയുടെ മൃതദേഹം കൊണ്ടുപോകും. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
english news summary: A 19-year-old girl was found hanging dead at her house in Kadakkal, Kollam. Shruti, a native of Pattivalav, Kadakkal, was found hanging dead at her house.Shruti got married two months ago
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here