ഹൃദയം തൊട്ട്: അതിസങ്കീർണ ചികിത്സയായ കാർഡിയാക്‌ റിസിംഗ്രണിസേഷൻ വിജയകരമായി നടത്തി കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌

cardiac resynchronization Kollam Medical College

കൊല്ലം: അതിസങ്കീർണ്ണ ചികിത്സയായ കാർഡിയാക്‌ റിസിംഗ്രണിസേഷൻ വിജയകരമായി നടത്തി കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌. ഹൃദയമിടിപ്പും, രക്തം പമ്പിങും കുറഞ്ഞ് മരണവുമായി മല്ലിടുന്നവരുടെ ഹൃദയതാളം വീണ്ടെടുക്കുന്ന ചികിത്സയാണ് ബൈവെൻട്രിക്കുലാർ പേസിങ്‌. രണ്ട്‌ അറയിലും ഒരേസമയം ശസ്‌ത്രക്രിയ (ബൈവെൻട്രിക്കുലാർ പേസിങ്‌) നടത്തുന്ന ചികിത്സയായ കാർഡിയാക്‌ റിസിംഗ്രണിസേഷൻ മൂന്നുമാസത്തിനിടെ മൂന്നെണ്ണമാണ്‌ കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കിയത്‌.

Also Read: രക്തബന്ധമില്ലെങ്കിലും അവയവദാനം നടത്താം; നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി, നിബന്ധനകള്‍ ഇങ്ങനെ

മുപ്പതിൽതാഴെ ഹൃദയമിടിപ്പുമായി അത്യാസന്നനിലയിൽ എത്തിയ കരുനാഗപ്പള്ളി സ്വദേശിയായ അറുപത്തിനാലുകാരനെയാണ്‌, കാർഡിയോളജി വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ വി എ പ്രശോഭിന്റെയും ഡോ. കിരൺകുമാർ റെഡ്ഡിയുടെയും നേതൃത്വത്തിൽ ഹൃദയപേശികളെ സംയോജിതമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന സിആർടിപി (കാർഡിയാക്‌ റെസിൻക്രോനൈസേഷൻ തെറാപി പേസ്‌ മേക്കർ) ചികിത്സ വിജയകരമായി പൂർത്തിയാക്കി ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നത്‌.

Also Read:  ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക്: 2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകള്‍ പിടിച്ചെടുത്തു

70നു മുകളിൽ ഉണ്ടാകേണ്ട ഹൃദയമിടിപ്പ് മുപ്പതിൽ താഴെയായിരുന്നു വയോധികനുണ്ടായിരുന്നത്‌. പേസ്‌മേക്കർ ചെയ്യേണ്ട അവസ്ഥയായിരുന്നെങ്കിലും ഹൃദയത്തിന്റെ പമ്പിങ്‌ 30 ശതമാനത്തിൽ താഴെയായിരുന്നു. തുടർന്ന് ആൻജിയോഗ്രാമിൽ രക്തധമനികളിൽ ബ്ലോക്കില്ലെന്ന് സ്ഥിരീകരിച്ചു. സാധാരണ പേസ്‌മേക്കർകൊണ്ട് വിപരീതഫലമുണ്ടാകാൻ സാധ്യതയുണ്ടെന്ന്‌ മനസ്സിലാക്കി ബൈവെൻട്രിക്കുലാർ പേസിങ്‌ നടത്തുകയായിരുന്നു. നാലുലക്ഷത്തിലധികം രൂപ സ്വകാര്യ ആശുപത്രിയിൽ ചിലവ് വരുന്ന ചികിത്സയാണ് കാരുണ്യ സ്‌കീമിൽ ഉൾപ്പെടുത്തി പൂർണമായും സൗജന്യമായി ഇവിടെ ചെയ്തത്. സ്വകാര്യ ആശുപത്രികളിൽ അത്യപൂർവമായി നടക്കുന്ന ഈ ശസ്‌ത്രക്രിയ വിജയിപ്പിച്ച കാർഡിയോളി വിഭാഗത്തെ ആശുപത്രി സൂപ്രണ്ട്‌ സി വി രാജേന്ദ്രൻ, മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ബി പത്മകുമാർ എന്നിവർ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News