‘ഒരിക്കല്‍ കൂടി കേരള പൊലീസിന് സല്യൂട്ട്’;വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കൃഷണ പ്രഭ

കൊല്ലം ഓയൂരില്‍ നിന്നും കുട്ടിയെ കാണാതായി എന്ന വാര്‍ത്ത വന്നതുമുതല്‍ കേരളം മുഴുവന്‍ ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പലരും കുട്ടിയെ പെട്ടെന്ന് കണ്ടെത്തണം എന്ന ആവശ്യവുമായി രംഗത്തു വരികയും തിരച്ചിലില്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികള്‍ ആവുകയും ചെയ്തിരുന്നു. കുഞ്ഞിനെ കണ്ടെത്തിയ ശേഷവും പലരും ആ സന്തോഷവും പങ്കുവെച്ചു. കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്ന് പറഞ്ഞുകൊണ്ട് കുട്ടിയെ കണ്ടെത്തിയ വാര്‍ത്ത നടി കൃഷ്ണ പ്രഭയും ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്തിയത് പോലീസിന്റെ ശ്രമം കൊണ്ട് അല്ല എന്ന് ആരോപിച്ചുകൊണ്ട് കൃഷ്ണ പ്രഭയെ എതിര്‍ത്ത് കടുത്ത മറുപടി നല്‍കിയിരുന്നു.

ALSO READപ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പി എ രാമചന്ദ്രൻ അന്തരിച്ചു

എന്നാല്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് കൃഷ്ണ പ്രഭ. ‘കഴിഞ്ഞ ദിവസം ഓയൂരില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടുകിട്ടിയപ്പോള്‍ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോള്‍ പലരും എതിര്‍ത്ത് മറുപടി ഇട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂര്‍ സ്‌ക്വാഡിന്റെ ക്ലൈമാക്‌സില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓര്‍മ്മിപ്പിക്കുന്നു..’നാട്ടില്‍ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..’ ഒരിക്കല്‍ കൂടി കേരള പൊലീസിന് സല്യൂട്ട്’ എന്നാണ് ഫേസ്ബുക്കില്‍ കൃഷണ പ്രഭ കുറിച്ചത്.

ALSO READകേരളത്തിന്റെ നേട്ടങ്ങള്‍ നവകേരളസദസില്‍; ഫോട്ടോ ഗ്യാലറി

ജോജു ജോര്‍ജ് നായകനായ പുലിമട ആണ് കൃഷണപ്രഭയുടെ അവസാനം റിലീസ് ആയ ചിത്രം. ഈ ചിത്രത്തില്‍ കേരള പോലീസ് ആയി തന്നെയാണ് കൃഷണ പ്രഭ അഭിനയിക്കുന്നത്. ഈ സിനിമയിലെ ഒരു രംഗത്തില്‍ യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ കൃഷ്ണ പ്രഭ പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News